14 Jun 2022 10:34 AM IST
Summary
കൊല്‍ക്കൊത്ത: 2022 ജൂണിന് ശേഷം 3-5 വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം തുടരണമെന്ന് ആവശ്യപ്പെട്ട് മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. നഷ്ടപരിഹാര ക്രമീകരണം നീട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും സംസ്ഥാന ധനവകുപ്പിന്റെയും മുഖ്യ ഉപദേഷ്ടാവ് മിത്ര പറഞ്ഞു. 2022 ജൂലൈ മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം പിന്‍വലിക്കാന്‍ കേന്ദ്രം […]
കൊല്‍ക്കൊത്ത: 2022 ജൂണിന് ശേഷം 3-5 വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം തുടരണമെന്ന് ആവശ്യപ്പെട്ട് മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. നഷ്ടപരിഹാര ക്രമീകരണം നീട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും സംസ്ഥാന ധനവകുപ്പിന്റെയും മുഖ്യ ഉപദേഷ്ടാവ് മിത്ര പറഞ്ഞു.
2022 ജൂലൈ മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത് നിരാശജനകമാണെന്നും ജിഎസ്ടി വിഭാവനം ചെയ്ത സമയത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് അത്തരമൊരു തീരുമാനമെന്നും മിത്ര രണ്ട് പേജുള്ള കത്തില്‍ എഴുതി. അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥയിലാണ് എല്ലാ സംസ്ഥാനങ്ങളും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും,ജിഎസ്ടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
2016-ല്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തപ്പോള്‍, ലോകത്ത് കൊവിഡ് ബാധിക്കുമെന്ന് കരുതിയില്ലെന്നും, ഈ മഹാമാരി മൂലം ലോകത്തിന്റെ സമ്പദ്വ്യവസ്ഥയും തീര്‍ച്ചയായും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയും സമ്മര്‍ദ്ദത്തിലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം സീതാരാമന് അയച്ച കത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ അപ്രതീക്ഷിത പോരാട്ടം സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം സേവനങ്ങള്‍, കൃഷി എന്നിവയിലെ വിതരണ ശൃംഖല ഇപ്പോഴും തകര്‍ന്നിരിക്കുകയാണ്. എംഎസ്എംഇ മേഖലയും അതിജീവിക്കാന്‍ പാടുപെടുകയാണ്. അതിലുപരിയായി, വന്‍തോതിലുള്ള പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി വഷളാക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും അമിത് മിത്ര കത്തില്‍ പറഞ്ഞു.