12 Jun 2022 5:31 AM GMT
Summary
ശുപാര്‍ശ: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) നിലവിലെ വിപണി വില: 754.60 രൂപ ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നേരത്തെ വന്നണഞ്ഞ വേനല്‍ക്കാലത്തിന്റെ ആരംഭത്തിൽ വരുണ്‍ ബിവറേജസ് ലിമിറ്റഡ് (വിബിഎല്‍) ഉയര്‍ന്ന ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. സ്റ്റിംഗ്, മൂല്യവര്‍ദ്ധിത പാൽ ഉത്പന്നങ്ങൾ, ട്രോപ്പിക്കാന എന്നിവയുള്‍പ്പെടെയുള്ള പുതിയ വിഭാഗങ്ങള്‍ക്ക് കാര്യമായ ഡിമാന്‍ഡുണ്ട്. എന്നിരുന്നാലും, ഉല്പാദന ശേഷിയിലെ പരിമിതി മൂലം വളര്‍ച്ച പുരോഗമിച്ചില്ല (നിലവില്‍ 100 ശതമാനം വിനിയോഗം). പുതിയ ഉല്പാദന ശേഷി വർദ്ധനവോടെ (2023 ല്‍ പ്രതീക്ഷിക്കുന്നു) […]
നിലവിലെ വിപണി വില: 754.60 രൂപ
ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
നേരത്തെ വന്നണഞ്ഞ വേനല്‍ക്കാലത്തിന്റെ ആരംഭത്തിൽ വരുണ്‍ ബിവറേജസ് ലിമിറ്റഡ് (വിബിഎല്‍) ഉയര്‍ന്ന ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. സ്റ്റിംഗ്, മൂല്യവര്‍ദ്ധിത പാൽ ഉത്പന്നങ്ങൾ, ട്രോപ്പിക്കാന എന്നിവയുള്‍പ്പെടെയുള്ള പുതിയ വിഭാഗങ്ങള്‍ക്ക് കാര്യമായ ഡിമാന്‍ഡുണ്ട്. എന്നിരുന്നാലും, ഉല്പാദന ശേഷിയിലെ പരിമിതി മൂലം വളര്‍ച്ച പുരോഗമിച്ചില്ല (നിലവില്‍ 100 ശതമാനം വിനിയോഗം). പുതിയ ഉല്പാദന ശേഷി വർദ്ധനവോടെ (2023 ല്‍ പ്രതീക്ഷിക്കുന്നു) ഗംഭീരമായ വളര്‍ച്ച ഉണ്ടാവാം. ഗാര്‍ഹിക ഉപഭോഗത്തിന് പുറത്തുള്ളതാണ് ഏറ്റവും വലിയ വളര്‍ച്ചാ പ്രേരകമാകുന്നത് (ഡിമാന്‍ഡിന്റെ 65 ശതമാനം); ബാക്കി ഗാര്‍ഹിക ഉപഭോഗത്തിനാണ് (ഡിമാന്‍ഡിന്റെ 30-35 ശതമാനം).
കഴിഞ്ഞ രണ്ട് പീക്ക് സീസണുകളെ കോവിഡ്-19 പകര്‍ച്ചവ്യാധി ബാധിച്ചതിനാല്‍ പുതിയ വിപണികള്‍ സ്വന്തമാക്കിയതിന് ശേഷം കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ കമ്പനിയുടെ മാനേജ്മെന്റ് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിതരണം വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷമാണിത്. ഇത് കമ്പനിക്ക് നല്ല ഫലം ഉറപ്പാക്കും.
വിബിഎല്‍ ഇതിനകം തന്നെ ദക്ഷിണ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ വിപണി ആഭ്യന്തര വോളിയത്തിന്റെ മൂന്നിലൊന്ന് വരും (49 ദശലക്ഷം യൂണിറ്റ് കേസുകള്‍). ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണത്തിലൂടെ ശേഷി വര്‍ധിപ്പിക്കാന്‍ വിബിഎല്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ പരിമിതമായ ജലലഭ്യത മൂലം ഇത് സാധ്യമാകുന്നില്ല.
ഇപ്പോള്‍ കമ്പനി ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ നോക്കുന്നു. കലണ്ടര്‍ വര്‍ഷം 2021 ല്‍ മൊറോക്കോയിലെ ജലശേഷി ഇരട്ടിയായി, എന്നാല്‍ രണ്ടാമത്തെ കോവിഡ് തരംഗം മൂലം സീസണ്‍ സമയത്ത് ഇത് വാണിജ്യവത്കരിക്കാനായില്ല. പിന്നീട് 2021 ഓഗസ്റ്റില്‍ വാണിജ്യവല്‍ക്കരിച്ചു, ഇതിന്റെ പ്രയോജനം കലണ്ടര്‍ വര്‍ഷം 2022-ല്‍ ലഭിക്കും. പ്ലാന്റ് ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് 100 ശതമാനം ശേഷിയിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.