ശുപാര്‍ശ: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഓഹരി വില - 73.75 രൂപ ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: എല്‍കെപി സെക്യൂരിറ്റീസ് എല്‍ ആന്‍ഡ് ടി...
ശുപാര്‍ശ: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഓഹരി വില - 73.75 രൂപ
ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: എല്‍കെപി സെക്യൂരിറ്റീസ്
എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗിന്റെ മാനേജ്മെന്റ് ഒന്നിലധികം തവണ കമ്പനിയുടെ ദീര്‍ഘകാല ശ്രദ്ധ റീട്ടെയില്‍ ബുക്കുകളിലാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. 2016 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ബുക്ക് 20% സിഎജിആറില്‍ (CAGR) വളര്‍ന്നു, അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഗ്രാമീണ പോര്‍ട്ട്ഫോളിയോ 26% സിഎജിആറില്‍ വളര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം അവസാനത്തോടെ, മൊത്തം കൈകാര്യ ആസ്തിയിലേക്കുള്ള റീട്ടെയില്‍ ബുക്ക് ഷെയര്‍ 2016 സാമ്പത്തിക വര്‍ഷത്തിലെ 26 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി.
മൊത്ത വ്യാപാരമാകട്ടെ 2016 സാമ്പത്തിക വര്‍ഷത്തിലെ 57 ശതമാനത്തില്‍ നിന്ന് 2022 അവസാനത്തോടെ 47 ശതമാനം ഓഹരിയുമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തി.
20 ദശലക്ഷത്തിലധികം ചെറുകിട ഉപഭോക്തൃ അടിത്തറയോടെ ബിസിനസ്സുകളിലുടനീളം കമ്പനി ശക്തമായ ഒരു വിപണി സ്ഥാനം സ്ഥാപിക്കുകയാണ്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗിന് 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 13000+ ടച്ച് പോയിന്റുകളോടെ രാജ്യവ്യാപകമായി സാന്നിധ്യമുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ, വാര്‍ഷിക വായ്പ വിതരണത്തിന് സാക്ഷ്യം വഹിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 2022 സാമ്പത്തിക വര്‍ഷത്തില്‍ 24,900 കോടി രൂപയായും, ഇതേ വര്‍ഷത്തിലെ നാലാം പാദത്തില്‍ 42 ശതമാനം വളര്‍ച്ചയോടെ 8,100 കോടി രൂപയായും ഉയര്‍ന്നു.
മെച്ചപ്പെടുത്തിയ ഓണ്‍-ഗ്രൗണ്ട് കളക്ഷന്‍ ശ്രമങ്ങളും അനലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള വിഭവ വിഹിതവും കാരണം; റീട്ടെയില്‍ ബുക്കില്‍ തുടര്‍ച്ചയായി 6 ശതമാനം വര്‍ധനയുണ്ടായതിനാല്‍ കമ്പനി മുന്‍നിര റീട്ടെയില്‍ ഫിനാന്‍ഷ്യര്‍മാരില്‍ ഒരാളായി തുടര്‍ന്നു.
'ലക്ഷ്യ 26' ലക്ഷ്യങ്ങളുടെ ഭാഗമായി, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ് അവരുടെ റീട്ടെയില്‍ ബിസിനസ്സ് ലോണ്‍ ബുക്കിന്റെ 80 ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഉയര്‍ന്ന വരുമാനമുള്ള റീട്ടെയില്‍ ബുക്കിലെ ശക്തമായ വളര്‍ച്ച (2026 സാമ്പത്തിക വര്‍ഷത്തോടെ 80 ശതമാനം സംഭാവന ലക്ഷ്യം.), നിഷ്‌ക്രിയ ആസ്തി അനുപാതം സാധാരണ നിലയിലാക്കല്‍, പ്രവര്‍ത്തന അളവുകള്‍ ക്രമാനുഗതമായി മെച്ചപ്പെടുത്തല്‍ എന്നിവയെ അടിസ്ഥാനമാക്കി 2.8 ശതമാനം ആസ്തികളുടെ (ROA) ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
——————————