image

9 Jun 2022 9:09 AM GMT

Stock Market Updates

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് തുടർച്ചയായ നേട്ടത്തിൽ

MyFin Bureau

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് തുടർച്ചയായ നേട്ടത്തിൽ
X

Summary

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബിഎസ്ഇയില്‍ 15.14 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ അവകാശ ഓഹരി ഇഷ്യുവില്‍ (Rights issue) മാതൃ കമ്പനിയായ പിഎന്‍ബിയുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ബാങ്കി​ന്റെ ബോര്‍ഡ് തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. 26 ശതമാനം മുതല്‍ 30 ശതമാനം വരെ ഓഹരി പങ്കാളിത്തം പിഎന്‍ബി ഹൗസിംഗില്‍ നിലനിര്‍ത്താനായി 500 കോടി രൂപവരെ നിക്ഷേപിക്കാന്‍ പിഎന്‍ബിയ്ക്ക് ബോര്‍ഡിന്റെ അനുമതി ലഭിച്ചു. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അവകാശ ഇഷ്യൂവില്‍ പിഎന്‍ബി ബാങ്ക് പങ്കെടുക്കുന്നത് അതിന്റെ പ്രൊമോട്ടര്‍ […]


പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബിഎസ്ഇയില്‍ 15.14 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ അവകാശ ഓഹരി ഇഷ്യുവില്‍ (Rights issue) മാതൃ കമ്പനിയായ പിഎന്‍ബിയുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ബാങ്കി​ന്റെ ബോര്‍ഡ് തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. 26 ശതമാനം മുതല്‍ 30 ശതമാനം വരെ ഓഹരി പങ്കാളിത്തം പിഎന്‍ബി ഹൗസിംഗില്‍ നിലനിര്‍ത്താനായി 500 കോടി രൂപവരെ നിക്ഷേപിക്കാന്‍ പിഎന്‍ബിയ്ക്ക് ബോര്‍ഡിന്റെ അനുമതി ലഭിച്ചു.

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അവകാശ ഇഷ്യൂവില്‍ പിഎന്‍ബി ബാങ്ക് പങ്കെടുക്കുന്നത് അതിന്റെ പ്രൊമോട്ടര്‍ പദവി നിലനിര്‍ത്താനാണ്. ഇന്നലെ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ 4.69 ശതമാനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 20.54 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരികള്‍ ഇന്ന് 397.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2,500 കോടി രൂപ വരെ സമാഹരിക്കുന്നതിനായി പിഎന്‍ബി ഹൗസിംഗ് മാര്‍ച്ചിലാണ് അവകാശ ഓഹരി ഇഷ്യുവിന് അന്തിമരൂപം നല്‍കിയത്.