image

8 Jun 2022 9:42 AM GMT

Banking

ആർബിഐ വായ്പാനയം റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് ഊർജമായി

Bijith R

ആർബിഐ വായ്പാനയം റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് ഊർജമായി
X

Summary

ആർബിഐ അർബൻ-റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പകളുടെ പരിധി 100-150 ശതമാനം വരെ വർധിപ്പിച്ചതിനെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഓഹരികളുടെ വില വർധിച്ചു. ഈ തീരുമാനം ആഭ്യന്തര റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്ക് വർധിപ്പിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഹ്രസ്വകാലത്തേക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയെ തളർത്തും. എന്നാൽ, നിരക്കു വർദ്ധനയുടെ അളവ് നിക്ഷേപകർ പ്രതീക്ഷിച്ച രീതിയിലായിരുന്നതിനാൽ അവർ ദോഷമായി പ്രതികരിച്ചില്ല. ലോധയുടെ ഓഹരികൾ 3.68 ശതമാനവും, ശോഭ ഡെവലപ്പേഴ്സിന്റെയും, […]


ആർബിഐ അർബൻ-റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പകളുടെ പരിധി 100-150 ശതമാനം വരെ വർധിപ്പിച്ചതിനെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഓഹരികളുടെ വില വർധിച്ചു. ഈ തീരുമാനം ആഭ്യന്തര റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്ക് വർധിപ്പിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഹ്രസ്വകാലത്തേക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയെ തളർത്തും. എന്നാൽ, നിരക്കു വർദ്ധനയുടെ അളവ് നിക്ഷേപകർ പ്രതീക്ഷിച്ച രീതിയിലായിരുന്നതിനാൽ അവർ ദോഷമായി പ്രതികരിച്ചില്ല.

ലോധയുടെ ഓഹരികൾ 3.68 ശതമാനവും, ശോഭ ഡെവലപ്പേഴ്സിന്റെയും, സൺടെക്ക് റിയൽറ്റിയുടെയും ഓഹരികൾ 2.70 ശതമാനവും നേട്ടമുണ്ടാക്കി. ബ്രിഗേഡ് എന്റർപ്രൈസസ്, ഒബ്‌റോയ് റിയൽറ്റി, ഡിഎൽഎഫ് എന്നിവ യഥാക്രമം 2.36 ശതമാനവും, 1.98 ശതമാനവും, 1.74 ശതമാനവും ഉയർന്നു.

"കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പാപരിധി 100 ശതമാനം വർധിപ്പിച്ചത് ഭാവന വായ്പകൾക്കായി ഇത്തരം ബാങ്കുകളെ ആശ്രയിക്കുന്ന ആളുകൾക്ക് സഹായകരമാണ്," ഹിരാനന്ദാനി ഗ്രൂപ്പിന്റെ എംഡി നിരഞ്ജൻ ഹിരനന്ദാനി പറഞ്ഞു.

പുതുക്കിയ മാർഗനിർദേശ പ്രകാരം, ടയർ 1 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനുള്ള വ്യക്തിഗത ഭവന വായ്പാ പരിധി 30 ലക്ഷത്തിൽ നിന്നും 60 ലക്ഷമായി ഉയർത്തി. ടയർ 2 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കുള്ള വായ്‌പാ പരിധി 70 ലക്ഷത്തിൽ നിന്നും 1.40 കോടി രൂപയാക്കി ഉയർത്തി. റൂറൽ കോപ്പറേറ്റീവ് ബാങ്കുകൾക്ക് വ്യക്തിഗത ഭവന വായ്പ നൽകുന്നതിനുള്ള പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷമാക്കി.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം വളർച്ച വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആർബിഐയുടെ സാമ്പത്തിക നയങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി റിയൽറ്റി മേഖലയിൽ കാണപ്പെടുന്ന ചലനങ്ങൾക്ക് കാരണമായതെന്ന് ഡെവലപ്പർമാർ പറഞ്ഞു. ഭവനവായ്‌പ ചെലവേറിയതാകുമ്പോൾ, റിയൽറ്റി വില്പനയിൽ വലിയൊരു വർധനവ് അടുത്ത കാലങ്ങളിൽ പ്രതീക്ഷിക്കാനാവില്ല, അവർ കൂട്ടിച്ചേർത്തു.

"മെയ് മാസത്തിൽ ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം ബാങ്കുകൾ ഇതിനകം തന്നെ ഭവനവായ്പയുടെ പലിശ നിരക്ക് 30-40 ബിപിഎസ് ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ റിപ്പോ നിരക്ക് 90 ബേസിസ് പോയിൻറ് ഉയർന്നതോടെ വീട് വാങ്ങുന്നവർക്ക് പലിശനിരക്കിൽ ഇനിയും വർദ്ധനവുണ്ടാകും. ഇതോടൊപ്പം, വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവും, വില സമ്മർദ്ദവും റിയൽ എസ്റ്റേറ്റ് വാങ്ങുന്നവരെ സാരമായി ബാധിച്ചേക്കാം. സാമ്പത്തിക പുരോഗതിയും, ഗാർഹിക വരുമാന വളർച്ചയും ഉപഭോക്താക്കളുടെ ഡിമാന്റ് നിലനിർത്തുന്നതിന് സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശിശിർ ബൈജൽ പറഞ്ഞു.