image

3 Jun 2022 12:57 AM GMT

Banking

പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രിന്‍സിപ്പല്‍ മ്യൂച്വല്‍ ഫണ്ട്

Agencies

പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രിന്‍സിപ്പല്‍ മ്യൂച്വല്‍ ഫണ്ട്
X

Summary

ഡെല്‍ഹി: പ്രിന്‍സിപ്പല്‍ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (പ്രിന്‍സിപ്പല്‍ എഎംസി) ന്റെ അധീനതയിലുള്ള പ്രിന്‍സിപ്പല്‍ മ്യൂച്വല്‍ ഫണ്ട് (പിഎംഎഫ്) 2022 ജൂണ്‍ രണ്ടു മുതല്‍ ഒരു മ്യൂച്വല്‍ ഫണ്ടായി നിലനില്‍ക്കില്ലെന്ന് സെബി. പിഎംഎഫിന് സെബി അനുവദിച്ച രജിസ്ട്രേഷന്‍ സറണ്ടര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി കമ്പനി സെബിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. സെബി പിഎംഎഫിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യുന്നതിന് മുമ്പ് നടന്ന സെബി നിയമത്തിലെയും, മ്യൂച്വല്‍ ഫണ്ട് നിയമങ്ങളിലെയും, എന്തെങ്കിലും ലംഘനങ്ങള്‍, […]


ഡെല്‍ഹി: പ്രിന്‍സിപ്പല്‍ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (പ്രിന്‍സിപ്പല്‍ എഎംസി) ന്റെ അധീനതയിലുള്ള പ്രിന്‍സിപ്പല്‍ മ്യൂച്വല്‍ ഫണ്ട് (പിഎംഎഫ്) 2022 ജൂണ്‍ രണ്ടു മുതല്‍ ഒരു മ്യൂച്വല്‍ ഫണ്ടായി നിലനില്‍ക്കില്ലെന്ന് സെബി.

പിഎംഎഫിന് സെബി അനുവദിച്ച രജിസ്ട്രേഷന്‍ സറണ്ടര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി കമ്പനി സെബിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്.

സെബി പിഎംഎഫിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യുന്നതിന് മുമ്പ് നടന്ന സെബി നിയമത്തിലെയും, മ്യൂച്വല്‍ ഫണ്ട് നിയമങ്ങളിലെയും, എന്തെങ്കിലും ലംഘനങ്ങള്‍, പണ പിഴകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബാധ്യതകള്‍ക്കും പിഎംഫ് തുടര്‍ന്നും ബാധ്യസ്ഥമായിരിക്കുമെന്നും സെബി പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിനു കീഴിലുള്ള ഈ കമ്പനി 2000 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2021 ജനുവരിയില്‍ സുന്ദരം അസറ്റ് മാനേജ്മെന്റ് കമ്പനി പ്രിന്‍സിപ്പല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിയെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് വെളിപ്പെടുത്തിയിരുന്നില്ല.

പിഎംഎഫിന്റെ 2020 ഡിസംബര്‍ വരെയുള്ള കൈകാര്യം ചെയ്യുന്ന ആസ്തി 7,447 കോടി രൂപയിലധികമായിരുന്നു. അതില്‍ 90 ശതമാനവും ഇക്വിറ്റി അധിഷ്ഠിത സ്‌കീമുകളിലായിരുന്നു കമ്പനി നിക്ഷേപിച്ചിരുന്നത്.