മിന്‍ഡ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് BSE CODE: 532539 NSE CODE: MINDAIND വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (939 രൂപ, 31/5/2022), ലക്ഷ്യം - 1076 രൂപ; 15% ലാഭം. വാഹന...
മിന്‍ഡ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
BSE CODE: 532539
NSE CODE: MINDAIND
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (939 രൂപ, 31/5/2022), ലക്ഷ്യം - 1076 രൂപ; 15% ലാഭം.
വാഹന അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമാണവും വിതരണവും നിർവഹിക്കുന്ന ഒരു കമ്പനിയാണ് മിന്‍ഡ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. വാഹനങ്ങൾക്കാവശ്യമായ സ്വിച്ചുകള്‍, ഹോണുകള്‍, ലൈറ്റുകള്‍ എന്നിവയാണ് കമ്പനി കൂടുതലായും നിര്‍മ്മിക്കുന്നത്. സ്വിച്ച് ബിസിനസില്‍ 67% വിപണി വിഹിതത്തോടെ മിന്‍ഡ നേതൃസ്ഥാനം വഹിക്കുന്നുണ്ട്.
അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന ചെലവും സെമികണ്ടക്ടര്‍ ക്ഷാമവും ഉണ്ടായിരുന്നിട്ടും കമ്പനിയുടെ ഇക്കഴിഞ്ഞ നാലാം പാദത്തിലെ ഏകീകൃത വരുമാനം 8% വര്‍ധിച്ചു. ഈ കാലഘട്ടത്തിൽ വാഹന വ്യവസായം മൊത്തത്തിൽ 16 ശതമാനം ഇടിഞ്ഞിരുന്നു. ഉപഭോക്തൃ അടിത്തറ വര്‍ധിച്ചതാണ് കമ്പനിയ്ക്ക് നേട്ടമായത്. കുറഞ്ഞ പ്രവര്‍ത്തന രീതിയും ഉയര്‍ന്ന ഉത്പന്ന വിലയും നിലനിന്നിട്ടും എബിറ്റ്ഡ മാര്‍ജിന്‍ 11.4 ശതമാനം ആയി. അസ്സോസിയേറ്റ് കമ്പനികളുടെയും സഹസ്ഥാപനങ്ങളുടെയും കൂടുതലായ വരുമാനത്തിൽ അറ്റാദായവും വര്ധച്ചു.
ഓരോ വാഹനത്തിന്റെയും വിലയുടെ 10%-15% വരെ വാഹന ഘടകങ്ങളുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഉത്പന്ന പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂടുതല്‍ ഘടകങ്ങള്‍ ഉൾപ്പെടുത്താൻ കമ്പനി ആലോചിക്കുന്നുണ്ട്.
ഡിമാന്‍ഡ് സ്ഥിരത, വൈവിധ്യവല്‍ക്കരണം, മികച്ച ഉല്‍പ്പന്ന മിശ്രിതം എന്നിവയിലൂന്നി 2024നകം വരുമാനം 21 ശതമാനം വാർഷിക വളർച്ച നിരക്കനുസരിച് (സിഎജിആര്‍) ഉയര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്.
ഇന്നലെ മിന്‍ഡയുടെ ഓഹരികൾ FY24E EPS 30x ലാണ്. വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയും ശക്തമായ ഓര്‍ഡര്‍ ലഭ്യതയും കാരണം കമ്പനിക്ക് മികച്ച പ്രകടനം തുടര്‍ന്നും കാഴ്ച്ചവെക്കുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഞങ്ങൾ മിന്‍ഡക്ക് FY24E EPS ന്റെ 36x പ്രതീക്ഷിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.