29 May 2022 12:15 AM GMT
Summary
ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ വിഭാഗമായ ഫ്യൂച്ചര്‍ കണ്‍സ്യൂമറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അറ്റ നഷ്ടം 346.23 കോടി രൂപ. ഒരു വര്‍ഷം മുന്‍പ് ജനുവരി-മാര്‍ച്ച് പാദത്തില്‍, 155.12 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡിന്റെ ആഘാതവും, പാപ്പരത്ത നടപടികളും കാരണം ഗ്രൂപ്പിന്റെ നിലനിൽപ്പിനെ സംബന്ധിച്ച് കാര്യമായ അനിശ്ചിതത്വമുണ്ട്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇക്കഴിഞ്ഞ നാലാംപാദം 32.03 ശതമാനം കുറഞ്ഞ് 262.54 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ […]
ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ വിഭാഗമായ ഫ്യൂച്ചര്‍ കണ്‍സ്യൂമറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അറ്റ നഷ്ടം 346.23 കോടി രൂപ. ഒരു വര്‍ഷം മുന്‍പ് ജനുവരി-മാര്‍ച്ച് പാദത്തില്‍, 155.12 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
കോവിഡിന്റെ ആഘാതവും, പാപ്പരത്ത നടപടികളും കാരണം ഗ്രൂപ്പിന്റെ നിലനിൽപ്പിനെ സംബന്ധിച്ച് കാര്യമായ അനിശ്ചിതത്വമുണ്ട്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇക്കഴിഞ്ഞ നാലാംപാദം 32.03 ശതമാനം കുറഞ്ഞ് 262.54 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 386.26 കോടി രൂപയായിരുന്നു.
എഫ്സിഎല്ലിന്റെ മൊത്തം ചെലവ്, 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 500.06 കോടി രൂപയില്‍ നിന്ന്, 6.67 ശതമാനം ഉയര്‍ന്ന് ഈ പാദത്തിൽ 533.43 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 449.75 കോടി രൂപയാണ് എഫ്സിഎല്ലിന്റെ അറ്റ നഷ്ടം. മുന്‍ വര്‍ഷം ഇത് 483.30 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍ 1,468.78 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1,184.51 കോടി രൂപയായിരുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ 390.50 കോടി രൂപയുടെ കടം തിരിച്ചടയ്ക്കൽ ബാധ്യതകളുണ്ടെന്ന് എഫ്സിഎല്‍ വ്യക്തമാക്കി.