image

26 May 2022 10:47 PM

Market

172 കോടി രൂപ ലാഭം രേഖപ്പെടുത്തി മാക്സ് ഹെല്‍ത്ത്കെയര്‍

MyFin Desk

172 കോടി രൂപ ലാഭം രേഖപ്പെടുത്തി മാക്സ് ഹെല്‍ത്ത്കെയര്‍
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മാക്സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 58 ശതമാനം വര്‍ധിച്ച് 172 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 109 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു. അവലോകന കാലയളവിലെ മൊത്ത വരുമാനം 1,298 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിൽ 1,161 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31-ന് […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മാക്സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 58 ശതമാനം വര്‍ധിച്ച് 172 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 109 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു.

അവലോകന കാലയളവിലെ മൊത്ത വരുമാനം 1,298 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിൽ 1,161 കോടി രൂപയായിരുന്നു.

2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍, കമ്പനി 837 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 95 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 സാമ്പത്തിക വര്‍ഷം പല ബുദ്ധിമുട്ടുകള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ടെന്ന് മാക്സ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും എംഡിയുമായ അഭയ് സോയ് പ്രസ്താവനയില്‍ പറഞ്ഞു.