image

26 May 2022 6:15 AM

Agriculture and Allied Industries

ധാന്യവിലയിൽ 20% വർദ്ധനവ്; മുന്നറിയിപ്പുമായി വേൾഡ് ബാങ്ക്

ധാന്യവിലയിൽ 20% വർദ്ധനവ്; മുന്നറിയിപ്പുമായി വേൾഡ് ബാങ്ക്
X

Summary

റഷ്യ- ഉക്രൈൻ യുദ്ധവും ആഗോള ഉൽപ്പാദന-വിതരണ രംഗത്തെ പാകപ്പിഴകളും കാരണം ഈ വർഷം ധാന്യവിലയിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് വേൾഡ് ബാങ്ക് വിലയിരുത്തുന്നു. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വേൾഡ് ബാങ്കിന്റെ കമ്മോഡിറ്റി പ്രൈസ് ഇൻഡക്സ് ഏറ്റവും ഉയർച്ചയിൽ എത്തിയിരുന്നു - ജനുവരി-ഫെബ്രുവരി മാസങ്ങളിലേതിനേക്കാൾ 15 ശതമാനം കൂടുതൽ . ഗോതമ്പിനും ഭക്ഷ്യ എണ്ണക്കുമാണ് ഡിമാൻഡും വിലയും കൂടിവരുന്നത്.ഗോതമ്പിന്റെയും ചോളത്തിന്റെയും ലഭ്യത പ്രതിസന്ധിയിലാകും . ഗോതമ്പിന്റെ ആഗോള വിതരണത്തിൽ ഈ സാമ്പത്തികവർഷം 1.5 ശതമാനം കുറവുവരും. ഉക്രൈൻ, […]


റഷ്യ- ഉക്രൈൻ യുദ്ധവും ആഗോള ഉൽപ്പാദന-വിതരണ രംഗത്തെ പാകപ്പിഴകളും കാരണം ഈ വർഷം ധാന്യവിലയിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് വേൾഡ് ബാങ്ക് വിലയിരുത്തുന്നു. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വേൾഡ് ബാങ്കിന്റെ കമ്മോഡിറ്റി പ്രൈസ് ഇൻഡക്സ് ഏറ്റവും ഉയർച്ചയിൽ എത്തിയിരുന്നു - ജനുവരി-ഫെബ്രുവരി മാസങ്ങളിലേതിനേക്കാൾ 15 ശതമാനം കൂടുതൽ .

ഗോതമ്പിനും ഭക്ഷ്യ എണ്ണക്കുമാണ് ഡിമാൻഡും വിലയും കൂടിവരുന്നത്.ഗോതമ്പിന്റെയും ചോളത്തിന്റെയും ലഭ്യത പ്രതിസന്ധിയിലാകും . ഗോതമ്പിന്റെ ആഗോള വിതരണത്തിൽ ഈ സാമ്പത്തികവർഷം 1.5 ശതമാനം കുറവുവരും. ഉക്രൈൻ, ആസ്‌ട്രേലിയ, അർജന്റീന എന്നീ രാജ്യങ്ങളിൽ ഗോതമ്പ് വിളവ് ഈവർഷം മോശമാണ് .

വേൾഡ് ബാങ്ക് ഡാറ്റ അനുസരിച്ചു് റഷ്യയാണ് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദനവും കയറ്റുമതിയും ചെയ്യുന്ന രാജ്യം. റഷ്യയും ഉക്രയിനും ചേർന്നാണ് ഗോതമ്പിന്റെ 25.8 ശതമാനവും ലഭ്യമാക്കുന്നത് .

ഇന്തോനേഷ്യയും പിന്നാലെ മലേഷ്യയുമാണ് മുൻനിരയിലുള്ള ഭക്ഷ്യ എണ്ണ ഉൽപ്പാദന-കയറ്റുമതി രാജ്യങ്ങൾ. ഉക്രയിൻ നാലാം സ്ഥാനത്താണ് . അരിയുടെയും ചോളത്തിന്റെയും ഉൽപ്പാദനവും ആഗോള വിതരണവും 2022-23 ൽ മെച്ചപ്പെട്ട അവസ്ഥയിൽ ആയിരിക്കുമെന്നാണ് വേൾഡ് ബാങ്കിന്റെ വിലയിരുത്തൽ .

ഭക്ഷ്യവില കയറ്റവും വിവിധ രാജ്യങ്ങളിൽ വലിയ പ്രതിസന്ധിയാവുകയാണ് . കോവിഡ്, ഇന്ധനത്തിന്റെയും വളത്തിന്റെയും വിലക്കയറ്റം, ഉക്രയിൻ യുദ്ധം എന്നിവ കാരണം ഭക്ഷ്യവില കുറെ മാസങ്ങളായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

പ്രതി സന്ധി മുന്നിൽക്കണ്ട് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതിനെതിരെ ജി-7 രാജ്യങ്ങൾ വിമർശനവും ഉയർത്തുകയുണ്ടായി. കയറ്റുമതി നിരോധനം ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കുമെന്ന് അവർ പരാതിപ്പെട്ടിരുന്നു.