image

25 May 2022 12:03 AM

Corporates

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 300 കോടി സമാഹരിക്കുന്നു

MyFin Desk

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 300 കോടി സമാഹരിക്കുന്നു
X

Summary

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്വേര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍) 27-ാമത് സീരീസ് മുത്തൂറ്റ് ഫിനാന്‍സ് നിക്ഷേപകര്‍ക്കായി പ്രഖ്യാപിച്ചു. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. എന്‍സിഡി ഇഷ്യു 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐസിആര്‍എയുടെ എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുണ്ട്. വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ […]


കൊച്ചി: ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്വേര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍) 27-ാമത് സീരീസ് മുത്തൂറ്റ് ഫിനാന്‍സ് നിക്ഷേപകര്‍ക്കായി പ്രഖ്യാപിച്ചു. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. എന്‍സിഡി ഇഷ്യു 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഐസിആര്‍എയുടെ എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുണ്ട്. വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

പ്രതിമാസം, വാര്‍ഷികം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തില്‍ ഏഴ് നിക്ഷേപ ഓപ്ഷനുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഈ കടപ്പത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക വരുമാനം നേടാമെന്നും കമ്പനി അറിയിച്ചു.