image

14 May 2022 5:55 AM GMT

Insurance

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വരുമാനം 24 % ഉയര്‍ന്നു

MyFin Desk

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വരുമാനം 24 % ഉയര്‍ന്നു
X

Summary

 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം  17,251.10 കോടി രൂപയായിരുന്നു. മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തതായി ഐആര്‍ഡിഎഐ അറിയിച്ചു. […]


നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 17,251.10 കോടി രൂപയായിരുന്നു.
മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തതായി ഐആര്‍ഡിഎഐ അറിയിച്ചു. 2021 ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 15,946.91 കോടി രൂപയുടെ പ്രീമിയം വരുമാനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അഞ്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 29.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് അവരുടെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,200.34 കോടിയില്‍ നിന്ന് 1,550.14 കോടി രൂപയിലെത്തിച്ചു.
എന്നിരുന്നാലും, അഗ്രകള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നീ രണ്ട് പ്രത്യേക പൊതുമേഖലാ സ്ഥാപനങ്ങള്‍ അവരുടെ പ്രീമിയം വരുമാനത്തില്‍ 32 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തികൊണ്ട് 2021 ഏപ്രിലിലെ 103.85 കോടിയില്‍ നിന്ന് 2022 ഏപ്രിലില്‍ 70.57 കോടി രൂപയിലെത്തി. ഇസിജിസി 53.41 ശതമാനം വളര്‍ച്ച നേടി 68.62 കോടി രൂപയായി. അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ 96.70 ശതമാനം ഇടിവ് രേഖപ്പെടുത്തി ഏപ്രിലില്‍ അതിന്റെ പ്രീമിയം വരുമാനത്തില്‍ 1.95 കോടി രൂപയിലെത്തി.