image

11 May 2022 9:11 AM

Banking

എഫ്ഡിഎ പരാമര്‍ശം: അരബിന്ദോ ഫാര്‍മാ കൂപ്പുകുത്തി

MyFin Bureau

എഫ്ഡിഎ പരാമര്‍ശം: അരബിന്ദോ ഫാര്‍മാ കൂപ്പുകുത്തി
X

Summary

അരബിന്ദോ ഫാര്‍മ ബുധനാഴ്ച അതിന്റെ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 560.60 രൂപയിലെത്തി. യുഎസ്എഫ്ഡിഎ കമ്പനിയുടെ ഹൈദരാബാദ് പ്ലാന്റിനെതിരായി ആറ് പരാമര്‍ശങ്ങള്‍ നടത്തിയതാണ് ഇതിന് കാരണം. മെയ് 2 മുതല്‍ 10 വരെ അമേരിക്കന്‍ ഏജന്‍സിയുടെ പരിശോധന പ്ലാന്റില്‍ നടന്നിരുന്നു. "പരിശോധനയ്‌ക്കൊടുവില്‍ എഫ്ഡിഎ ഞങ്ങള്‍ക്ക് ആറ് നിര്‍ദ്ദേശങ്ങളടങ്ങിയ ഫോം 483 നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സമയപരിധിയ്ക്കുള്ളില്‍ കമ്പനി ഇതിന് കൃത്യമായ മറുപടി നല്‍കും. ഞങ്ങള്‍ എഫ്ഡിഎയുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുവാന്‍ ആഗ്രഹിക്കുന്നു," കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. […]


അരബിന്ദോ ഫാര്‍മ ബുധനാഴ്ച അതിന്റെ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 560.60 രൂപയിലെത്തി. യുഎസ്എഫ്ഡിഎ കമ്പനിയുടെ ഹൈദരാബാദ് പ്ലാന്റിനെതിരായി ആറ് പരാമര്‍ശങ്ങള്‍ നടത്തിയതാണ് ഇതിന് കാരണം.

മെയ് 2 മുതല്‍ 10 വരെ അമേരിക്കന്‍ ഏജന്‍സിയുടെ പരിശോധന പ്ലാന്റില്‍ നടന്നിരുന്നു. "പരിശോധനയ്‌ക്കൊടുവില്‍ എഫ്ഡിഎ ഞങ്ങള്‍ക്ക് ആറ് നിര്‍ദ്ദേശങ്ങളടങ്ങിയ ഫോം 483 നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സമയപരിധിയ്ക്കുള്ളില്‍ കമ്പനി ഇതിന് കൃത്യമായ മറുപടി നല്‍കും. ഞങ്ങള്‍ എഫ്ഡിഎയുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുവാന്‍ ആഗ്രഹിക്കുന്നു," കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഓഹരി 3.10 ശതമാനം നഷ്ടത്തില്‍ 584.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.