9 May 2022 2:26 AM GMT
Summary
കോളിളക്കം സൃഷ്ടിക്കുന്ന ട്വീറ്റുകള്‍ കൊണ്ട് ഒരേസമയം അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഇക്കുറി ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മരണത്തെ പറ്റി സൂചന നല്‍കുന്ന ട്വീറ്റാണ് മസ്‌ക് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍, അത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്' എന്നാണ് അദ്ദേഹം പോസ്റ്റിട്ടത്. 44 ബില്യണ്‍ യുഎസ് ഡോളറിന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ട്വീറ്റ് വന്നിരിക്കുന്നത്. മാത്രമല്ല ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌കിനെ […]
കോളിളക്കം സൃഷ്ടിക്കുന്ന ട്വീറ്റുകള്‍ കൊണ്ട് ഒരേസമയം അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഇക്കുറി ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മരണത്തെ പറ്റി സൂചന നല്‍കുന്ന ട്വീറ്റാണ് മസ്‌ക് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍, അത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്' എന്നാണ് അദ്ദേഹം പോസ്റ്റിട്ടത്. 44 ബില്യണ്‍ യുഎസ് ഡോളറിന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ട്വീറ്റ് വന്നിരിക്കുന്നത്.
മാത്രമല്ല ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌കിനെ പ്രേരിപ്പിച്ചത് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മസ്‌ക് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത തെറ്റാണെന്നും നേരിട്ടോ അല്ലാതെയോ താനും ട്രംപും തമ്മില്‍ ഈ വിഷയത്തില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിന് ഏതാനും ദിവസത്തിന് ശേഷം തന്റെ മരണത്തെ പറ്റി പരാമര്‍ശിക്കുന്ന ട്വീറ്റ് മസക് പങ്കുവെച്ചത് വിഷയത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
ട്വിറ്റര്‍ ഉപയോഗത്തിന് വാണിജ്യ ഉപഭോക്താക്കള്‍ക്ക് ചെറിയ തുക ഈടാക്കുമെന്നും സാധാരണ ഉപഭോക്താക്കള്‍ക്ക് സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റില്‍ സൂചന നല്‍കിയതും അടുത്തിടെയാണ്. സാധാരണക്കാര്‍ക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റര്‍ ഉപയോഗം തുടരാം. കഴിഞ്ഞ മാസം, ട്വിറ്ററുമായി കരാറില്‍ എത്തുന്നതിന് മുമ്പ് തന്നെ, ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തില്‍ അതിന്റെ വില കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ മസ്‌ക് നിര്‍ദ്ദേശിച്ചിരുന്നു.