image

8 May 2022 5:09 AM GMT

Automobile

ഇന്ത്യയിലേക്കു വരൂ, ടെസ്ല നിർമ്മിക്കൂ: മസ്കിനോട് പൂനാവാല

MyFin Desk

Tesla
X

Summary

ടെസ്ല കാറിന്റെ നിർമ്മാണ പ്രവർത്തനം ഇന്ത്യയിലാരംഭിക്കാൻ ഇലോൺ മസ്കിനോട് ട്വീറ്റ് ചെയ്ത് അദാർ പൂനാവാല. നിക്ഷേപം നടത്തുകയാണെങ്കിൽ അത് ഇതുവരെയുള്ള മസ്കിന്റെ നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചതായിരിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആയ പൂനാവാല അഭിപ്രായപ്പെട്ടു. അടുത്തിടെയാണ് 44 ബില്യൺ ഡോളറിന് ഇലോൺമസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. എന്നാൽ ഇതിന് മുൻപു തന്നെ ഇന്ത്യയിൽ ടെസ്ലയുടെ ഇലക്ട്രിക്ക് കാറുകൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കാറിന്റെ വിലയുടെ ഇരട്ടി ഇറക്കുമതി തീരുവ നൽകേണ്ടി വരുന്നതിനാൽ ഈ തീരുമാനം മസ്ക് […]


ടെസ്ല കാറിന്റെ നിർമ്മാണ പ്രവർത്തനം ഇന്ത്യയിലാരംഭിക്കാൻ ഇലോൺ മസ്കിനോട് ട്വീറ്റ് ചെയ്ത് അദാർ പൂനാവാല. നിക്ഷേപം നടത്തുകയാണെങ്കിൽ അത് ഇതുവരെയുള്ള മസ്കിന്റെ നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചതായിരിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആയ പൂനാവാല അഭിപ്രായപ്പെട്ടു.

അടുത്തിടെയാണ് 44 ബില്യൺ ഡോളറിന് ഇലോൺമസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. എന്നാൽ ഇതിന് മുൻപു തന്നെ ഇന്ത്യയിൽ ടെസ്ലയുടെ ഇലക്ട്രിക്ക് കാറുകൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കാറിന്റെ വിലയുടെ ഇരട്ടി ഇറക്കുമതി തീരുവ നൽകേണ്ടി വരുന്നതിനാൽ ഈ തീരുമാനം മസ്ക് വേണ്ടെന്നു വയ്ക്കുകയായിരുന്നു. തീരുവ കുറയ്ക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും കാറിന്റെ ഉത്പാദനം ഇന്ത്യയിലാക്കാനായിരുന്നു സർക്കാറിന്റെ നിർദ്ദേശം.

കഴിഞ്ഞ മാസമാണ് ​ഗതാ​ഗത മന്ത്രി നിധിൻ ​ഗഡ്കരി ടെസ്ല കാറിന്റെ നിർമ്മാണം ഇന്ത്യയിൽ തുടങ്ങാൻ 'യാതൊരു ബുദ്ധിമുട്ടുമില്ല' എന്ന് അറിയിച്ചത്. എന്നാൽ ചൈനയിൽ നിന്നുള്ള കാറിന്റെ ഇറക്കുമതിക്ക് തീരുവ നൽകണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് ടെസ്ല കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ സ്വീകാര്യതയുണ്ടായാൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുമെന്ന് മസ്ക് അറിയിച്ചത്. എന്നാൽ ഇറക്കുമതിക്ക് ഇരട്ടി തീരുവ നിശ്ചയിച്ചതോടെ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ കഴിയാതെ വന്നു.

40,000 ഡോളർ വിലയ്ക്ക് മുകളിലുള്ള (ഏകദേശം 30 ലക്ഷം രൂപ) കാറുകൾക്കാണ് ഈ തീരുവ നൽകേണ്ടി വരുന്നത്. ഉത്പാ​ദനം ഇന്ത്യയിലായി കഴിഞ്ഞാൽ ആകെ തുകയുടെ 60 ശതമാനം മാത്രമാണ് ചിലവ് വരിക. എന്തായാലും ഇലോൺ മസ്കിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ടെസ്ല പ്രേമികൾ.