image

27 April 2022 12:32 AM GMT

Automobile

ഇന്ത്യയില്‍ വാഹനം നിര്‍മ്മിക്കൂ, ഇറക്കുമതി വേണ്ട, മസ്‌കിനോട് ഗഡ്ക്കരി

PTI

ഇന്ത്യയില്‍ വാഹനം നിര്‍മ്മിക്കൂ, ഇറക്കുമതി വേണ്ട, മസ്‌കിനോട് ഗഡ്ക്കരി
X

Summary

  ഡെല്‍ഹി: ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ടെസ്‌ല തയാറാണെങ്കില്‍ തടസമൊന്നും ഇല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. എന്നാല്‍ കമ്പനി ചൈനയില്‍ നിന്നും വാഹനങ്ങളൊന്നും ഇറക്കുമതി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശനയ- ഭൗമസാമ്പത്തിക സമ്മേളനമായ റായ്‌സിന ഡയലോഗിലാണ് ഗഡ്ക്കരി ഇക്കാര്യം അറിയിച്ചത്. വൈദ്യുത വാഹന വിപണിയ്ക്ക് ഇന്ത്യയില്‍ ഏറെ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ ടെസ്‌ല മുന്‍പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയര്‍ന്ന നികുതി നിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. 40,000 […]


ഡെല്‍ഹി: ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ടെസ്‌ല തയാറാണെങ്കില്‍ തടസമൊന്നും ഇല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. എന്നാല്‍ കമ്പനി ചൈനയില്‍ നിന്നും വാഹനങ്ങളൊന്നും ഇറക്കുമതി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശനയ- ഭൗമസാമ്പത്തിക സമ്മേളനമായ റായ്‌സിന ഡയലോഗിലാണ് ഗഡ്ക്കരി ഇക്കാര്യം അറിയിച്ചത്. വൈദ്യുത വാഹന വിപണിയ്ക്ക് ഇന്ത്യയില്‍ ഏറെ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ ടെസ്‌ല മുന്‍പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയര്‍ന്ന നികുതി നിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. 40,000 യുഎസ് ഡോളറിനു മുകളില്‍ കസ്റ്റംസ് മൂല്യം വരുന്ന ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 110 ശതമാനം നികുതി നല്‍കണം. ഇന്ത്യയുടെ ഈ നയമാണ് കമ്പനിയുടെ വരവിനെ തടയുന്നതെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര റോഡ് മന്ത്രാലയത്തിനയച്ച കത്തില്‍ ടെസ്‌ല ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസ് വാല്യൂ നോക്കാതെ എല്ലാ കാറുകളുടെയും ഇറക്കുമതിച്ചുങ്കം 40 ശതമാനമാക്കി നിജപ്പെടുത്തണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

"ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാന്‍ തയാറാണെങ്കില്‍ പ്രശ്നമില്ല. ഇന്ത്യയിലേക്ക് വരിക, ഉല്‍പ്പാദനം തുടങ്ങുക, ഇന്ത്യ വലിയൊരു വിപണിയാണല്ലോ. ഇവിടെ എല്ലാ വിഭവങ്ങളുമുണ്ട്. എല്ലാ സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. അവര്‍ക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയുമാവാം. മസ്‌കിനോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഇവിടെ വന്ന് ഉല്‍പ്പാദം തുടങ്ങൂ എന്നാണ്. അദ്ദേഹം ചൈനയില്‍ ഉല്‍പ്പാദനം നടത്തി ഇന്ത്യയില്‍ വില്‍ക്കാനാണ് നോക്കുന്നതെങ്കില്‍ അത് ഇന്ത്യക്ക് സ്വീകാര്യമല്ല," ഗഡ്കരി പറഞ്ഞു.