image

19 April 2022 1:59 AM GMT

Automobile

'മൂവിംഗ്' ഈ വര്‍ഷം 5,000 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

MyFin Desk

Moveing EMobility
X

Summary

മുംബൈ: പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലെ രണ്ടാം നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് അറിയിച്ച് ഇ-മൊബിലിറ്റി ടെക് പ്ലാറ്റ്‌ഫോമായ മൂവിംഗ് (MoEVing). നിലവില്‍ 1,000-ല്‍ അധികം ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വര്‍ഷം അത്തരം 5,000 വാഹനങ്ങള്‍ കൂടി ടയര്‍-2 വിപണികളില്‍ വിന്യസിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി ചണ്ഡിഗഢ്, ലുധിയാന, ലഖ്‌നൗ, ജയ്പൂര്‍, അഹമ്മദാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂവിംഗിന് 16 […]


മുംബൈ: പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലെ രണ്ടാം നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് അറിയിച്ച് ഇ-മൊബിലിറ്റി ടെക് പ്ലാറ്റ്‌ഫോമായ മൂവിംഗ് (MoEVing). നിലവില്‍ 1,000-ല്‍ അധികം ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വര്‍ഷം അത്തരം 5,000 വാഹനങ്ങള്‍ കൂടി ടയര്‍-2 വിപണികളില്‍ വിന്യസിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.

വിപുലീകരണത്തിന്റെ ഭാഗമായി ചണ്ഡിഗഢ്, ലുധിയാന, ലഖ്‌നൗ, ജയ്പൂര്‍, അഹമ്മദാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂവിംഗിന് 16 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. സൂറത്ത് (ഗുജറാത്ത്), മീററ്റ്, ആഗ്ര (യുപി), ജലന്ധര്‍ (പഞ്ചാബ്) എന്നീ നാല് നഗരങ്ങളിലും ഉടന്‍ കമ്പനി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍നിര ഇ-കൊമേഴ്‌സ്, ഇ-ഗ്രോസറി, എഫ്എംസിജി, ലോജിസ്റ്റിക്‌സ്, ഡി2സി ഇന്‍ഡസ്ട്രികളിലായി ഇരുപതിലേറെ ഉപഭോക്താക്കളുണ്ടെന്നും അവര്‍ ടയര്‍ 1 നഗരങ്ങളില്‍ മാത്രമല്ല, ടയര്‍ 2 നഗരങ്ങളിലും വൈദ്യുതീകരണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചുണ്ടെന്നും മൂവിംഗിന്റെ സഹസ്ഥാപകനും സിഇഒയുമായ വികാഷ് മിശ്ര പറഞ്ഞു. വാണിജ്യ വാഹന വൈദ്യുതീകരണമാണ് ഈ ദശകത്തിലെ ഏറ്റവും വലിയ മാറ്റം. അത്കൊണ്ട് തന്നെ ടയര്‍ 2 നഗരങ്ങളിലേക്ക് മൂവിംഗ് വൈദ്യുതീകരണം കൊണ്ടുവരുന്നു. 2023 ഓടെ 30 നഗരങ്ങളിലായി 100 ചാര്‍ജിംഗ് ഹബ്ബുകള്‍ക്കൊപ്പം 10,000 ഇവികളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.