വിവിധ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിക്കുമ്പോള്‍ നിരക്ക് കുറച്ച്് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB). ബാങ്ക് വിവിധ ഹ്രസ്വകാല...
വിവിധ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിക്കുമ്പോള്‍ നിരക്ക് കുറച്ച്് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB). ബാങ്ക് വിവിധ ഹ്രസ്വകാല കാലയളവുകള്‍ക്കുള്ള സ്ഥിരനിക്ഷേപ പലിശനിരക്ക് 40 ബേസിസ് പോയിന്റ് (0.4ശതമാനം) കുറച്ചു. പുതിയ പലിശനിരക്കുകള്‍ 2022 ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 40 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. 7 മുതല്‍ 45 വരെ ദിവസത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 2022 ഏപ്രില്‍ 11 മുതല്‍ നിലവിലുള്ള 3.40 ശതമാനത്തില്‍ നിന്ന് 3 ശതമാനത്തിലേക്ക് പലിശ കുറയും. 46 മുതല്‍ 90 ദിവസം വരെയുള്ള കാലയളവുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 40 ബേസിസ് പോയിന്റ് കുറച്ച് പലിശ നിരക്കുകള്‍ 3.90 ശതമാനത്തില്‍ നിന്ന് 3.50 ശതമാനമാക്കി.
91 മുതല്‍ 179 ദിവസം വരെയുള്ള കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 4.40 ശതമാനത്തിന് പകരം 4 ശതമാനം പലിശനിരക്കാണ് ഇനി ലഭിക്കുക. 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 4.90 ശതമാനത്തില്‍ നിന്ന് 4.50 ശതമാനത്തിലേക്ക് കുറയും. അതേസമയം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പലിശ നിരക്കില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം 7 മുതല്‍ 14 ദിവസത്തെ സ്ഥിര നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്.