image

12 April 2022 2:20 AM

സ്വര്‍ണ വില ഉയരുന്നു, പവന് ഇന്ന് വര്‍ധന 320 രൂപ

MyFin Desk

സ്വര്‍ണ വില ഉയരുന്നു, പവന് ഇന്ന് വര്‍ധന 320 രൂപ
X

Summary

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,200 രൂപയില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,900 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നിരുന്നാലും ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില മുകളിലേക്കാണ്. വര്‍ധന തുടര്‍ന്നാല്‍ വൈകാതെ തന്നെ സ്വര്‍ണവില പവന് നാല്‍പതിനായിരം കടക്കും. മാര്‍ച്ച് ഒന്‍പതാം തീയതി […]


കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,200 രൂപയില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,900 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നിരുന്നാലും ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില മുകളിലേക്കാണ്.

വര്‍ധന തുടര്‍ന്നാല്‍ വൈകാതെ തന്നെ സ്വര്‍ണവില പവന് നാല്‍പതിനായിരം കടക്കും. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. ശനിയാഴ്ച്ച സ്വര്‍ണവില പവന് 280 രൂപ വര്‍ധിച്ച് 38,880 രൂപയിലെത്തിയിരുന്നു. ഈ മാസം 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 11 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,959.80 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്് 101.5 ഡോളറിലെത്തി.