image

11 April 2022 1:32 AM GMT

Technology

ഇല്ല, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലേക്കില്ല

MyFin Desk

Musk Twitter
X

Summary

  ടെക്‌നോളജി രംഗത്തെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ബോര്‍ഡിലേക്കില്ല. ട്വിറ്ററിന്റെ സി ഇ ഒ പരാഗ് അഗര്‍വാള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണിത്. ബോര്‍ഡിലേക്കുള്ള മസ്‌കിന്റെ പ്രവേശനം ഏപ്രില്‍ 9ന് നടക്കേണ്ടതാണ്. എന്നാല്‍ ബോര്‍ഡിലേക്ക് താനില്ലെന്ന് അന്നു തന്നെയാണ് അദേഹം അറിയിച്ചത്. 'ഇത് നല്ലതിനാണെന്ന് ഞാന്‍ കരുതുന്നു'. അഗര്‍വാളിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 5 നാണ് മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലെത്തുമെന്ന് അഗര്‍വാള്‍ വ്യക്തമാക്കിയത്. മസ്‌കിന്റെ ആശയങ്ങളുടെ കൂടി പിന്‍ബലത്തില്‍ ട്വിറ്ററില്‍ അടിസ്ഥാപരമായ പല മാറ്റങ്ങളും […]


ടെക്‌നോളജി രംഗത്തെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ബോര്‍ഡിലേക്കില്ല. ട്വിറ്ററിന്റെ സി ഇ ഒ പരാഗ് അഗര്‍വാള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണിത്. ബോര്‍ഡിലേക്കുള്ള മസ്‌കിന്റെ പ്രവേശനം ഏപ്രില്‍ 9ന് നടക്കേണ്ടതാണ്. എന്നാല്‍ ബോര്‍ഡിലേക്ക് താനില്ലെന്ന് അന്നു തന്നെയാണ് അദേഹം അറിയിച്ചത്.

'ഇത് നല്ലതിനാണെന്ന് ഞാന്‍ കരുതുന്നു'. അഗര്‍വാളിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 5 നാണ് മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലെത്തുമെന്ന് അഗര്‍വാള്‍ വ്യക്തമാക്കിയത്. മസ്‌കിന്റെ ആശയങ്ങളുടെ കൂടി പിന്‍ബലത്തില്‍ ട്വിറ്ററില്‍ അടിസ്ഥാപരമായ പല മാറ്റങ്ങളും പ്രതീക്ഷിച്ചിരുന്നു.

ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ ഷെയര്‍ ഉടമയായി മസ്‌ക് മാറി. ഇതോടെ കമ്പനിയുടെ ഓഹരി വില 27 ശതമാനം ഉയര്‍ന്നത് വാര്‍ത്തയായിരുന്നു. ആളുകള്‍ എല്ലാം വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ട്വിറ്റര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള അതിന്റെ ആസ്ഥാനം വീടില്ലാത്തവരുടെ അഭയസ്ഥാനമാക്കി മാറ്റണമെന്ന് മസ്‌ക് ഞായറാഴ്ച ട്വീറ്റ് ചെയ്തിരിന്നു.