8 April 2022 2:17 AM GMT
Summary
മുംബൈ:ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (DBU)ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ആര്‍ബിഐ. ഉടനെ തന്നെ നടപ്പിലാക്കണം എന്നു നിര്‍ദ്ദേശിച്ചിരിക്കുന്ന ഇത്തരം യൂണിറ്റുകളിലൂടെ ലഭ്യമാക്കേണ്ട ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങളും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനും നിലവിലുള്ള സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കള്‍ക്ക് സ്വയമോ അല്ലെങ്കില്‍ ബാങ്കിന്റെ സഹായത്തോടെയൊ വിതരണം ചെയ്യുന്നതിനും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളോടെയുള്ള ഒരു ബിസിനസ് യൂണിറ്റ് അല്ലെങ്കില്‍ ഹബ്ബാണ് ഡിബിയു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന […]
മുംബൈ:ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (DBU)ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ആര്‍ബിഐ. ഉടനെ തന്നെ നടപ്പിലാക്കണം എന്നു നിര്‍ദ്ദേശിച്ചിരിക്കുന്ന ഇത്തരം യൂണിറ്റുകളിലൂടെ ലഭ്യമാക്കേണ്ട ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങളും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ബാങ്ക്
ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനും നിലവിലുള്ള സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കള്‍ക്ക് സ്വയമോ അല്ലെങ്കില്‍ ബാങ്കിന്റെ സഹായത്തോടെയൊ വിതരണം ചെയ്യുന്നതിനും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളോടെയുള്ള ഒരു ബിസിനസ് യൂണിറ്റ് അല്ലെങ്കില്‍ ഹബ്ബാണ് ഡിബിയു.
ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന വാണിജ്യ ബാങ്കുകള്‍ക്കെല്ലാം ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ടയര്‍-1 മുതല്‍ ടയര്‍-6 നഗരങ്ങളില്‍ ആരംഭിക്കാം. റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍ എന്നിവയെ ഒഴിവാക്കിയാണ് ഈ നിര്‍ദേശം.
'കാര്യക്ഷമവും കടലാസ് രഹിതവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഏത് സമയത്തും ഉപഭോക്താക്കള്‍ക്ക് സ്വയം ഉപയോഗിക്കാവുന്നവിധത്തില്‍ (സെല്‍ഫ് സര്‍വീസ് മോഡില്‍) സേവനങ്ങള്‍ ലഭ്യമാകുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് ഡിബിയുടെ ലക്ഷ്യം. ഓരോ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളും വ്യത്യസ്തമായിരിക്കണം.കൂടാതെ നിലവിലുള്ള ബാങ്കിംഗ് ഔട്ടലെറ്റുകളില്‍ നിന്നും വേറിട്ട് നില്‍ക്കണം. മികച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുകയും, ഭൗതിക സുരക്ഷയും സൈബര്‍ സുരക്ഷയും ഉറപ്പാക്കണമെന്നും' ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ വഴി വായ്പ സേവനങ്ങള്‍, സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് തുറക്കല്‍, സ്ഥിര നിക്ഷേപം, റെക്കറിംഗ് നിക്ഷേപം തുടങ്ങിയ നിക്ഷേപ ഉത്പന്നങ്ങള്‍, മൊബൈല്‍-ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, യുപിഐ,ക്യുആര്‍ കോഡ് സേവനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ തുടങ്ങിയവയെല്ലാം നിര്‍ബന്ധമായും ലഭ്യമാക്കണം. കൂടാതെ റീട്ടെയില്‍ വായ്പകള്‍, എംഎസ്എംഇ വായ്പകള്‍, വായ്പകളുടെ ഡിജിറ്റല്‍ നടപടികള്‍, സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.