7 April 2022 1:33 AM GMT
Summary
യൂണിയന്‍ ബാങ്കിന്റെ സൂപ്പര്‍ ആപ് യൂണിയന്‍ നെക്സ്റ്റ് ലോഞ്ച് ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഒരു ആപ്ലിക്കേഷനിലൂടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമിനെയാണ് സൂപ്പര്‍ ആപ് എന്നു പറയുന്നത്. ബങ്കിന്റെ സംഭവ് എന്ന ഡിജിറ്റല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യൂണിയന്‍ നെക്സറ്റ് (union nxt).നിലവില്‍ ബാങ്കിന്റെ 1.6 കോടി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട. ഇത് രണ്ട് കോടിയിലേക്ക് എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ' യൂണിയന്‍ നെക്സ്റ്റിലൂടെ ബാങ്ക് 1000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത വര്‍ഷവും
യൂണിയന്‍ ബാങ്കിന്റെ സൂപ്പര്‍ ആപ് യൂണിയന്‍ നെക്സ്റ്റ് ലോഞ്ച് ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഒരു ആപ്ലിക്കേഷനിലൂടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമിനെയാണ് സൂപ്പര്‍ ആപ് എന്നു പറയുന്നത്.
ബങ്കിന്റെ സംഭവ് എന്ന ഡിജിറ്റല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യൂണിയന്‍ നെക്സറ്റ് (union nxt).നിലവില്‍ ബാങ്കിന്റെ 1.6 കോടി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട. ഇത് രണ്ട് കോടിയിലേക്ക് എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
' യൂണിയന്‍ നെക്സ്റ്റിലൂടെ ബാങ്ക് 1000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത വര്‍ഷവും ഇത് തുടരും. ഈ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഈ വര്‍ഷം പൂര്‍ത്തിയാക്കും. കൂടാതെ രണ്ട് ഡസണിലധികം കമ്പനികളുമായി ബാങ്ക് പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 2025 ആകുമ്പോഴേക്കും 50 ശതമാനം ബിസിനസും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ' ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ നിലേഷ് രഞ്ജന്‍ പറഞ്ഞു.
ബാങ്ക് പ്രി-അപ്രൂവ്ഡ് വായ്പകള്‍ അഥവാ യൂണിയന്‍ ഡിജി കാഷ്്, യൂണിയന്‍ കാഷ് (പെന്‍ഷണര്‍ വായ്പ), ശിശു മുദ്ര വായ്പ, എംഎസ്എംഇ ലോണിന്റെ ഓട്ടോമാറ്റിക് റിന്യൂവല്‍, കാര്‍ഷിക വായ്പകളുടെ ഓട്ടോമാറ്റിക് റിന്യൂവല്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്റ്, സോഫ്റ്റ് പിഒഎസ്, ബ്രാഞ്ച് ടോക്കണ്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ മൊഡ്യൂള്‍ എന്നിവയെല്ലാം ബാങ്ക് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ശിശു മുദ്ര വായ്പയായി 50,000 രൂപ വരെ ലഭിക്കും.ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. പലിശ നിരക്കും വളരെ കുറവാണ്.കൂടാതെ സോഫ്റ്റ് പിഒഎസ്, ബ്രാഞ്ച് ടോക്കണ്‍ എന്നിവ വ്യാപാരികള്‍ക്കായുള്ള വിപ്ലവകരമായ സാങ്കേതിക വിദ്യയാണെന്നും ബാങ്ക് പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അടുത്തിടെയാണ് യോനോ ആപ്ലിക്കേഷനെ സൂപ്പര്‍ ആപ്പായി പുറത്തിറക്കിയത്.