image

5 April 2022 3:39 AM GMT

Banking

ആഗോള സമ്പദ് വ്യവസ്ഥകള്‍ പണപ്പെരുപ്പ ഭീഷണിയില്‍

MyFin Desk

ആഗോള സമ്പദ് വ്യവസ്ഥകള്‍ പണപ്പെരുപ്പ ഭീഷണിയില്‍
X

Summary

റഷ്യ-യുക്രെയ്ന്‍ യുദ്ധം അയവില്ലാതെ തുടരുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള ആഘാതം രൂക്ഷമാക്കുന്നു. ഇതിനോടകം ക്രൂഡ് ഓയിലടക്കം പലതിന്റേയും വില റോക്കറ്റ് കണക്കാണ് കുതിച്ചുയരുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറുമ്പോൾ, സമ്പദ് വ്യവസ്ഥ ശക്തമാകുമെന്ന മോഹങ്ങളാണ് ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് തുര്‍ക്കി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വാര്‍ഷിക പണപ്പെരുപ്പം 61.14 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, ജീവിത ചെലവ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഉപഭോക്തൃ വിലകളിലാണ് […]


റഷ്യ-യുക്രെയ്ന്‍ യുദ്ധം അയവില്ലാതെ തുടരുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള ആഘാതം രൂക്ഷമാക്കുന്നു. ഇതിനോടകം ക്രൂഡ് ഓയിലടക്കം പലതിന്റേയും വില റോക്കറ്റ് കണക്കാണ് കുതിച്ചുയരുന്നത്. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറുമ്പോൾ, സമ്പദ് വ്യവസ്ഥ ശക്തമാകുമെന്ന മോഹങ്ങളാണ് ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് തുര്‍ക്കി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വാര്‍ഷിക പണപ്പെരുപ്പം 61.14 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, ജീവിത ചെലവ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഉപഭോക്തൃ വിലകളിലാണ് ഈ വര്‍ധന. കഴിഞ്ഞ ഫെബ്രുവരിയില്‍ 54.4 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ച് അവസാനിച്ചതോടെ 61.14 ശതമാനത്തിലേക്ക് കുതിച്ചിരിക്കുന്നത്.
തുര്‍ക്കി അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. തുര്‍ക്കി കറന്‍സിയായ ലിറ ദുര്‍ബലമാകുന്നതും പണപ്പെരുപ്പവുമാകും ഇത്തവണ ജനവിധിയുടെ പ്രധാന ഘടകം. നേരിട്ട് ഇവയുമായി ബന്ധമില്ലെങ്കിലും സമാന സാഹചര്യത്തിലൂടെയാണ് ശ്രീലങ്കയും കടന്നു പോകുന്നത് പണപ്പെരുപ്പവും വിദേശ നാണ്യ കരുതല്‍ ശേഖരം ഇല്ലാതായതും സാധന വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ പ്രതിഷേധവുമായ തെരവിലേക്കിറങ്ങിക്കഴിഞ്ഞു. ലങ്കയില്‍ താല്‍ക്കാലിക ഭരണ കൂടം അധികാരത്തിലേറുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. 2015 ലെ ആഭ്യന്തര കലാപങ്ങള്‍ക്ക് ശേഷം
17.5
ശതമാനം പണപ്പെരുപ്പത്തിലേക്ക് എത്തിയിരിക്കുകയാണ് ശ്രീലങ്ക.
വളര്‍ച്ചാ മുരടിപ്പിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പിനു മുന്നിലാണ് ജര്‍മനിയും. യുദ്ധം തുടങ്ങി വച്ച റഷ്യന്‍ സമ്പദ് വ്യവസ്ഥ പോലും 1999 ന് ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണുപോകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ സ്റ്റീല്‍, ഓയില്‍ ഇറക്കുമതിയെ പണപ്പെരുപ്പം കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡിസംബറില്‍ 5.7 ശതമാനം ആയുരുന്ന പണപ്പെരുപ്പം, ജനുവരിയോടെ ആറ് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ 2020 മുതല്‍ആഗോള വിപണിയില്‍ 73 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 126 ബില്യണ്‍ ഡോളറാണ് ആണവായുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെലവഴിച്ചത്.