image

5 April 2022 5:32 AM GMT

Premium

30 ശതമാനം നികുതി, ക്രിപ്റ്റോ വ്യാപാരം 70 ശതമാനം ഇടിഞ്ഞു

MyFin Desk

30 ശതമാനം നികുതി, ക്രിപ്റ്റോ വ്യാപാരം 70 ശതമാനം ഇടിഞ്ഞു
X

Summary

ഏപ്രില്‍ ഒന്നുമുതല്‍ അതായത് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ക്രിപ്റ്റോ കറന്‍സികളടക്കമുള്ള ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. കൂടാതെ ജൂലൈ ഒന്നുമുതല്‍ ഒരു ശതമാനം ടിഡിഎസും ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തിന് ഈടാക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രിപ്റ്റോ കറന്‍സിയുടെ ട്രേഡിംഗ് ഇടിയുന്നു. എന്നാല്‍ മാര്‍ച്ച് 31 ന് അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ക്രിപ്റ്റോ വ്യാപാരം വളരെ ഉയരത്തിലായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച ഇടിവ് ഇപ്പോള്‍ […]


ഏപ്രില്‍ ഒന്നുമുതല്‍ അതായത് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ക്രിപ്റ്റോ കറന്‍സികളടക്കമുള്ള ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന്...

ഏപ്രില്‍ ഒന്നുമുതല്‍ അതായത് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ക്രിപ്റ്റോ കറന്‍സികളടക്കമുള്ള ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. കൂടാതെ ജൂലൈ ഒന്നുമുതല്‍ ഒരു ശതമാനം ടിഡിഎസും ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തിന് ഈടാക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രിപ്റ്റോ കറന്‍സിയുടെ ട്രേഡിംഗ് ഇടിയുന്നു. എന്നാല്‍ മാര്‍ച്ച് 31 ന് അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ക്രിപ്റ്റോ വ്യാപാരം വളരെ ഉയരത്തിലായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച ഇടിവ് ഇപ്പോള്‍ ഏകദേശം 70 ശതമാനം വരെ എത്തിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലുള്ള ഈ ഇടിവ് സാധാരണ സംഭവമാണെന്നും ഈ വര്‍ഷം കാര്യമായി തന്നെ ഇടിവ് സംഭവിക്കാമെന്നുമാണ് കോയിന്‍ഡിസിഎക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിദഗ്ധരുടെ അഭിപ്രായം.

 

ഏപ്രില്‍ 12 വരെ ഈ ഇടിവ് ഉണ്ടാകാമെന്നാണ് ക്രെബാകോ എന്ന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുണ്ടാകുന്ന ഈ ഇടിവില്‍ ഭയപ്പെടേണ്ടതില്ലെന്നും വാസിറിക്സിന്റെ സഹസ്ഥാപകന്‍ നിഷാല്‍ ഷെട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോ കറന്‍സി ട്രേഡിംഗില്‍ 15 മുതല്‍ 20 ദശലക്ഷം ഇന്ത്യക്കാരാണ് ചേര്‍ന്നിട്ടുള്ളത്.

പുതിയ നികുതി നിയമങ്ങള്‍ കാരണം ഇടിവ് അനിവാര്യമായിരുന്നു. മെച്ചപ്പെട്ട നിയന്ത്രണങ്ങളും എളുപ്പമുള്ള നികുതി ചട്ടക്കൂടും വേഗത്തില്‍ നടപ്പാക്കേണ്ടതുണ്ട്. എത്രയും നേരത്തെ ലളിതമായ നികുതി ചട്ടക്കൂട് അവതരിപ്പിച്ചില്ലെങ്കില്‍, ഇന്ത്യയിലെ ക്രിപ്റ്റോ ആവാസവ്യവസ്ഥ തകരും. ക്രിപ്‌റ്റോ വികസനത്തില്‍ മുന്‍പന്തിയിലാകാനുള്ള ഇന്ത്യയുടെ അവസരമാണ് നഷ്ടപ്പെടുക എന്നും വിദഗ്ധര്‍ പറയുന്നു.