image

30 March 2022 3:19 AM GMT

Technology

ഐപിഎല്‍ ആരാധകർക്ക് ട്വിറ്ററിൻറെ 'ക്രിക്കറ്റ് ടാബ്'

MyFin Desk

ഐപിഎല്‍ ആരാധകർക്ക് ട്വിറ്ററിൻറെ ക്രിക്കറ്റ് ടാബ്
X

Summary

ഡെല്‍ഹി: ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ട്വിറ്ററിൻറെ വക  'ക്രിക്കറ്റ് ടാബ്'. മൈക്രോ-ബ്ലോഗിംങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ എക്‌സ്‌പ്ലോര്‍ പേജിലാണ് പുതിയ പരീക്ഷണം നടത്തുന്നത്. ക്രിക്കറ്റിലെ എല്ലാ പുതിയ സംഭവങ്ങളും, എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും, ഒരൊറ്റ 'ലാന്റിങ് പോയന്റായി' ആരാധകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ആഴ്ച്ച മുതല്‍ ട്വിറ്ററിന്റെ എക്‌സ്‌പ്ലോര്‍ പേജില്‍ ട്വിറ്റര്‍ പുതിയ ടാബ് പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതിലൂടെ മത്സരത്തിന്റെ പോയന്റ് നില, കമന്ററി, എന്നിവ അടക്കമുള്ള മറ്റെല്ലാ തത്സമയ വിവരങ്ങളും അതിവേഗം അപ്‌ഡേറ്റ് ചെയ്യാനുള്ള […]


ഡെല്‍ഹി: ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ട്വിറ്ററിൻറെ വക 'ക്രിക്കറ്റ് ടാബ്'. മൈക്രോ-ബ്ലോഗിംങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ എക്‌സ്‌പ്ലോര്‍ പേജിലാണ് പുതിയ പരീക്ഷണം നടത്തുന്നത്. ക്രിക്കറ്റിലെ എല്ലാ പുതിയ സംഭവങ്ങളും, എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും, ഒരൊറ്റ 'ലാന്റിങ് പോയന്റായി' ആരാധകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ആഴ്ച്ച മുതല്‍ ട്വിറ്ററിന്റെ എക്‌സ്‌പ്ലോര്‍ പേജില്‍ ട്വിറ്റര്‍ പുതിയ ടാബ് പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതിലൂടെ മത്സരത്തിന്റെ പോയന്റ് നില, കമന്ററി, എന്നിവ അടക്കമുള്ള മറ്റെല്ലാ തത്സമയ വിവരങ്ങളും അതിവേഗം അപ്‌ഡേറ്റ് ചെയ്യാനുള്ള വഴിയാണ് തുറക്കുന്നത്. ട്വിറ്ററിന്റ 2021 -2022 ജനുവരി സര്‍വ്വേ അനുസരിച്ച്, ഏകദേശം 4.4 ദശലക്ഷം ഇന്ത്യക്കാര്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട 96.2 ദശലക്ഷം ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്. ഇന്ത്യയിലെ ട്വിറ്റര്‍ ഉപഭോക്താക്കളില്‍ 75 ശതമാനം ആളുകളും ക്രിക്കറ്റ് ആരാധകരാണ്.
പുതിയ 'ക്രിക്കറ്റ് ടാബില്‍' പ്രതീക്ഷിക്കുന്നത്:
ഇവന്റ് പേജ്: ക്രിക്കറ്റ് ടാബിന്റെ മുകളിലായി ആരാധകര്‍ക്ക് ഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ട്വീറ്റുകളും അപ്ഡേറ്റുകളും ലഭിക്കും.
തത്സമയ സ്‌കോര്‍ കാര്‍ഡുകള്‍: ക്രിക്കറ്റ് ടാബിലും ഇവന്റ് പേജിലും ദൃശ്യമാകുന്ന തത്സമയ സ്‌കോര്‍കാര്‍ഡ് ഉപയോഗിച്ച് സ്‌കോറുകള്‍ മനസ്സിലാക്കാം.
ഇന്ററാക്ടീവ് ടീം ഐക്കണ്‍: മികച്ച കളിക്കാര്‍, ടീം റാങ്കിംങ് എന്നിവയിലേക്ക് ആരാധകര്‍ക്ക് എത്താൻ സാധിക്കും. ഫീല്‍ഡിലെ കളി പുരോഗമിക്കുന്നതിനനുസരിച്ച് ആരാധകര്‍ക്ക് തത്സമയ ദൃശ്യങ്ങള്‍ എത്തിക്കും.
മികച്ച വീഡിയോ ഉള്ളടക്കം: ആരാധകര്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കുന്നതിനു വേണ്ടി, മത്സരത്തിലെ ആവേശകരമായ നിമിഷങ്ങള്‍, ഹൈലൈറ്റുകള്‍, ഓഫ്-ഫീല്‍ഡ് ആക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വീഡിയോ ഉള്ളടക്കം തത്സമയം നല്‍കും.
ടോപ്പിക് ട്വീറ്റുകള്‍: ടോപ്പിക് സംബന്ധിച്ച ട്വീറ്റുകള്‍ നല്‍കുന്നതു വേണ്ടി മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്നു. കൂടാതെ ക്രിക്കറ്റ് ടാബിനടിയില്‍
ഐപിഎല്‍ ടോപ്പിക്ക് ലഭ്യമാക്കും.
ട്വിറ്റര്‍ ലിസ്റ്റുകള്‍: ആരാധകരുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും ട്വിറ്റര്‍ ലിസ്റ്റുകള്‍ പിന്തുടരാനും സാധിക്കും.
ഒരു മത്സരത്തിനിടയിലെ പ്രധാന നിമിഷങ്ങളെക്കുറിച്ച് ആരാധകര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
'ട്വിറ്ററിലെ പുതിയ ക്രിക്കറ്റ് പരീക്ഷണത്തിലൂടെ, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആകര്‍ഷകമായ ഉള്ളടക്കം കണ്ടെത്തുന്നതും കളിയെ പ്രാത്സാഹിപ്പിക്കുന്നതും എളുപ്പമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്‌കോര്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ എല്ലാം ഒരിടത്തുനിന്നും ഇനി ലഭ്യമാവും.' ട്വിറ്ററിലെ ഇന്ത്യയുടെ പ്രൊഡക്റ്റ് ഡയറക്ടര്‍ ഷിരിഷ് അന്ധാരെ പറഞ്ഞു.