image

27 March 2022 9:53 PM GMT

Banking

ജൂൺ മാസത്തോടെ ബിസിനസ് കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തും: പിവിആര്‍

PTI

ജൂൺ മാസത്തോടെ ബിസിനസ് കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തും: പിവിആര്‍
X

Summary

ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ബിസിനസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാന സിനിമ പ്രദര്‍ശകരായ പിവിആര്‍. പുതിയ സിനിമകളുടെ റീലീസും, കൂടുതല്‍ ആളുകള്‍ സിനിമ കാണാനെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. മാര്‍ച്ചിലാണ് മാസങ്ങള്‍ക്കുശേഷം തീയറ്ററുകള്‍ പൂര്‍ണമായും നിറഞ്ഞത്. ഗംഗുബായ് കത്തിയവാഡി, ദി കാഷ്മീര്‍ ഫയല്‍സ്, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ക്ക് നല്ല പ്രേക്ഷക പ്രതികരണമായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നല്ല സിനിമകളും, പ്രേഷകരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഡിസംബര്‍ 31 ന് അവസാനിച്ച […]


ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ബിസിനസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാന സിനിമ പ്രദര്‍ശകരായ പിവിആര്‍.

പുതിയ സിനിമകളുടെ റീലീസും, കൂടുതല്‍ ആളുകള്‍ സിനിമ കാണാനെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. മാര്‍ച്ചിലാണ് മാസങ്ങള്‍ക്കുശേഷം തീയറ്ററുകള്‍ പൂര്‍ണമായും നിറഞ്ഞത്. ഗംഗുബായ് കത്തിയവാഡി, ദി കാഷ്മീര്‍ ഫയല്‍സ്, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ക്ക് നല്ല പ്രേക്ഷക പ്രതികരണമായിരുന്നു.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നല്ല സിനിമകളും, പ്രേഷകരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത നഷ്ടം 10.2 കോടി രൂപയായി കുറഞ്ഞു. മൂന്നാം പാദത്തിലെ മൊത്തം വരുമാനം 709.71 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തിലെ വരുമാനം 320.13 കോടി രൂപയായിരുന്നുവെന്നും പിവിആര്‍ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജ്‌ലി പറഞ്ഞു.