Summary
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ലയന കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻനിര ഫിലിം എക്‌സിബിഷൻ കമ്പനികളായ ഐനോക്‌സ് ലെഷർ, പിവിആർ എന്നിവയുടെ ഓഹരികൾ കുത്തനെ കുതിച്ചു. ബിഎസ്ഇയിൽ ഐനോക്‌സ് ലെഷർ ഓഹരികൾ 19.99 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 563.60 രൂപയിലെത്തി. പിവിആർ 9.99 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,010.35 രൂപയിലെത്തി. 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല […]
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ലയന കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻനിര ഫിലിം എക്‌സിബിഷൻ കമ്പനികളായ ഐനോക്‌സ് ലെഷർ, പിവിആർ എന്നിവയുടെ ഓഹരികൾ കുത്തനെ കുതിച്ചു. ബിഎസ്ഇയിൽ ഐനോക്‌സ് ലെഷർ ഓഹരികൾ 19.99 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 563.60 രൂപയിലെത്തി. പിവിആർ 9.99 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,010.35 രൂപയിലെത്തി.
1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ലയന കരാർ പിവിആർ ലിമിറ്റഡും ഐനോക്‌സ് ലെഷർ ലിമിറ്റഡും ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ട് കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ ഞായറാഴ്ച നടന്ന മീറ്റിംഗുകളിൽ പിവിആറുമായി ഐനോക്‌സ് ലെഷറിന്റെ ഓൾ-സ്റ്റോക്ക് സംയോജനത്തിന് അംഗീകാരം നൽകിയതായി രണ്ട് കമ്പനികളും റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
സിനിമാ പ്രദർശന വ്യവസായത്തെ കോവിഡ് 19 ബാധിച്ചിരിക്കുകയും, ഡിജിറ്റൽ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ത്വരിതഗതിയിലുള്ള വളർച്ചയിൽ നിന്ന് തിയറ്റർ ബിസിനസ്സ് കാര്യമായ സമ്മർദ്ദങ്ങൾ നേരിടുന്നതുമായ സമയത്താണ് പ്രഖ്യാപനം വന്നത്. പിവിആർ, ഐനോക്‌സ് എന്നിങ്ങനെ തുടരുന്നതിന് നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാൻഡിംഗിനൊപ്പം സംയുക്ത സ്ഥാപനത്തിന് പിവിആർ ഐനോക്‌സ് ലിമിറ്റഡ് എന്ന് പേരിടും. ലയനത്തിന് ശേഷം തിയേറ്ററുകൾ പിവിആർ, ഐനോക്‌സ് എന്ന് ബ്രാൻഡ് ചെയ്യപ്പെടും.
കരാർ പ്രകാരം ഐനോക്‌സസിന്റെ ഓരോ പത്ത് ഓഹരികൾക്കും പിവിആറിന്റെ മൂന്ന് ഓഹരികൾ എന്നതായിരിക്കും അനുപാതം. ലയനത്തിനുശേഷം, ഐനോക്‌സിന്റെ പ്രമോട്ടർമാർ പിവിആറിന്റെ നിലവിലുള്ള പ്രമോട്ടർമാർക്കൊപ്പം ലയിച്ച സ്ഥാപനത്തിൽ കോ-പ്രൊമോട്ടർമാരാകുമെന്ന് ഫയലിംഗിൽ പറയുന്നു. പിവിആർ പ്രൊമോട്ടർമാർക്ക് 10.62 ശതമാനം ഓഹരിയും, ഐനോക്‌സ് പ്രമോട്ടർമാർക്ക് 16.66 ശതമാനം ഓഹരിയും സംയുക്ത സ്ഥാപനത്തിൽ ഉണ്ടായിരിക്കും.