image

28 March 2022 3:36 AM GMT

Policy

കടക്കെണിയില്‍ ഒരു 'കൈത്താങ്ങ്' : വിള ഇന്‍ഷുറന്‍സ് കുടിശിക തീര്‍ക്കാന്‍ 12 കോടി

MyFin Desk

കടക്കെണിയില്‍ ഒരു കൈത്താങ്ങ് : വിള ഇന്‍ഷുറന്‍സ് കുടിശിക തീര്‍ക്കാന്‍ 12 കോടി
X

Summary

തിരുവനന്തപുരം :  കൃഷി നാശം മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിള ഇന്‍ഷുറന്‍സ് കുടിശിക ഉടന്‍ കൈകളിലെത്തും. വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര കുടിശിക വിതരണത്തിനായി 12 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഏറെ നാളായി നഷ്ടപരിഹാര തുകയുടെ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ധന വകുപ്പ് പണം അനുവദിക്കാത്തതായിരുന്നു ഇത് മുടങ്ങിക്കിടക്കുന്നതിന് കാരണം എന്നായിരുന്നു കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൃഷി വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണ് ഈ മാസം 31ന് മുന്‍പ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് […]


തിരുവനന്തപുരം : കൃഷി നാശം മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിള ഇന്‍ഷുറന്‍സ് കുടിശിക ഉടന്‍ കൈകളിലെത്തും. വിള ഇന്‍ഷുറന്‍സ്...

തിരുവനന്തപുരം : കൃഷി നാശം മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിള ഇന്‍ഷുറന്‍സ് കുടിശിക ഉടന്‍ കൈകളിലെത്തും. വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര കുടിശിക വിതരണത്തിനായി 12 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഏറെ നാളായി നഷ്ടപരിഹാര തുകയുടെ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ധന വകുപ്പ് പണം അനുവദിക്കാത്തതായിരുന്നു ഇത് മുടങ്ങിക്കിടക്കുന്നതിന് കാരണം എന്നായിരുന്നു കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കൃഷി വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണ് ഈ മാസം 31ന് മുന്‍പ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യാനുള്ള വഴിയൊരുങ്ങിയത്. സംസ്ഥാന ബജറ്റില്‍ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് വേണ്ടി 20 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ 12 കോടി രൂപയുടെ നഷ്ടപരിഹാര വിതരണം നടത്തുന്നതെന്നും കൃഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒട്ടേറെ കര്‍ഷകര്‍ കൃഷിനാശം മൂലം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്.
കടം പെരുകുകയും നഷ്ടപരിഹാര വിതരണം മുടങ്ങുകയും ചെയ്തതോടെ കര്‍ഷകരുടെ ഭാഗത്ത് നിന്നും വന്‍ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഏകദേശം 24 കോടി രൂപയാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യാനുള്ളത്. രണ്ട് കോടി രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി കര്‍ഷകരില്‍ നിന്നും ഈടാക്കിയതെന്നും ഓര്‍ക്കണം. കൃത്യ സമയത്ത് പ്രീമിയം അടച്ചിട്ടും ഇന്‍ഷുറന്‍സ് മുടങ്ങിയതാണ് കര്‍ഷകരിലെ പ്രതിഷേധം ആളിക്കത്തിച്ചത്.
പ്രകൃതി ദുരന്തം, മഴ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം വിളകള്‍ക്ക് നാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് തുണയാകുന്ന വിധം രണ്ട് ഇന്‍ഷുറന്‍സ് സ്‌കീമുകളാണ് പ്രധാനമായിട്ടുള്ളത്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി ഫസല്‍ ബീമ യോജന എന്നിവയാണ് ഈ സ്‌കീമുകള്‍. കര്‍ഷകര്‍ക്ക് വിള നാശം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരുക്കിയിരുന്നു.
www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 27 ഇനം വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, വരള്‍ച്ച, ഭൂമികുലുക്കം, കടലാക്രമണം, മിന്നല്‍, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വന്യ ജീവികളുടെ ആക്രമണം, കാട്ടു തീ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിനായി ചെറിയ പ്രീമിയം തുക മാത്രമാണ് ഈടാക്കുക.