മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ കോവിഡ് കാലത്ത് പല ബാങ്കുകളും ആവിഷ്‌കരിച്ചിരുന്നു. 60 വയസ്...
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ കോവിഡ് കാലത്ത് പല ബാങ്കുകളും ആവിഷ്‌കരിച്ചിരുന്നു. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക്് അധികമായി നല്‍കുന്ന അര ശതമാനത്തിന് പുറമേയാണ് ഇത്തരം സ്‌കീമുകളില്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. പല ബാങ്കുകളും .30 ശതമാനം അധിക പലിശ ഇവിടെ നല്‍കുന്നു. എസ്ബി ഐ വി കെയര്‍, എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള പദ്ധതികളാണ്. ബാങ്ക് ഓഫ് ബറോഡ, ഐസി ഐ സി ഐ ബാങ്ക് തുടങ്ങിയവയ്ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടിയ പലിശ നല്‍കുന്ന പ്രത്യേക സ്‌കീമുകളുണ്ടായിരുന്നു.
അഞ്ചു വര്‍ഷമോ അതിലധികമോ കാലാവധിയില്‍ സ്ഥിരനിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി 2020 മെയ് മുതലാണ് പദ്ധതികള്‍ക്ക് തുടക്കമിട്ടത്. തത്കാലത്തേക്ക് ആരംഭിച്ച പദ്ധതികള്‍ പിന്നീട് ബാങ്കുകള്‍ നീട്ടുകയായിരുന്നു. ഇതില്‍ എച്ച് ഡി എഫ് സി, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ സ്‌പെഷ്യല്‍ എഫിഡി സ്‌കീമുകള്‍ അവസാനിക്കുന്നത് 2022 മാര്‍ച്ച് 31 ന് ആണ്. ഈ ബാങ്കുകള്‍ തീയതി നീട്ടിയാലല്ലാതെ ഇനി ഈ സ്‌കീമില്‍ കൂടിയ പലിശയ്ക്ക് നിക്ഷേപിക്കാനാവില്ല. സ്‌കീമുകളുടെ വിശദാംശങ്ങള്‍ ചുവടെ.
സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ് ഡി
എച്ച് ഡി എഫ് സി ബാങ്കിന്റെ സ്‌കീം പ്രകാരം മുക്കാല്‍ ശതമാനം പലിശ അധികം നല്‍കും. നിലവില്‍6.25ശതമാനം പലിശയാണ് സ്‌കീം വഴി ലഭ്യമാകുക. 2022 മാര്‍ച്ച് 31 വരെ ചേരുന്നവര്‍ക്കാണ് ആനുകൂല്യം. 2020 നവംബര്‍ 13 മുതലാണ് ഈ സ്‌കീം പ്രാബല്യത്തില്‍ വന്നത്. അഞ്ച് മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയില്‍ അഞ്ച് കോടി രൂപ വരെ സ്‌കീമില്‍ നിക്ഷേപിക്കാം.
ബാങ്ക് ഓഫ് ബറോഡയുടെ സ്‌കീം
0.50 ശതമാനം അധിക പലിശ നല്‍കുന്ന സ്‌കീമാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചത്. അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. അഞ്ചു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് (പരമാവധി 10 വര്‍ഷം വരെ) ഒരു ശതമാനം അധികം പലിശയും ലഭ്യമാക്കും. 2022 മാര്‍ച്ച് 31 വരെയുള്ള സമയത്തിനുള്ളില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2020 ജൂണ്‍ മുതലാണ് ഈ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
വീ കെയര്‍ ഡിപ്പോസിറ്റ്
മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് അധികമായി നല്‍കി എസ് ബി ഐ അവതരിപ്പിച്ച പദ്ധതിയാണിത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ നിക്ഷേപം നടത്താവുന്ന സ്‌കീമാണിത്. പ്രതിവര്‍ഷം6.20% പലിശയാണ് ലഭിക്കുക. ടേം നിക്ഷേപങ്ങള്‍ക്ക് 0.80 ശതമാനം അധിക പലിശ ലഭിക്കും. ഇത്തരം നിക്ഷേപത്തിന് പലിശ മൂന്നു മാസ കണക്കിലോ പ്രതിമാസ കണക്കിലോ ലഭിക്കും. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം പിഴയായി നല്‍കേണ്ടി വരും.