21 March 2022 2:09 AM GMT
Summary
ഡെല്‍ഹി: കടക്കെണിയിലായ ടെക്സ്റ്റൈല്‍സ് നിര്‍മ്മാതാക്കളായ സിൻടെക്സ് ഇന്‍ഡസ്ട്രീസിന്റെ വായ്പാ ദാതാക്കള്‍, പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് കീഴില്‍ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും, അസറ്റ്സ് കെയര്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസസിന്റെയും (എസിആര്‍ഇ) സംയുക്ത അപേക്ഷ അംഗീകരിച്ചു. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും എസിആര്‍ഇയുടെയും റെസല്യൂഷന്‍ പ്ലാനിന് അനുകൂലമായി സിന്‌ടെക്സ് ഇന്‍ഡസ്ട്രീസിന്റെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) ഏകകണ്ഠമായി വോട്ട് ചെയ്തു. റെസല്യൂഷന്‍ പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച ഇ-വോട്ടിംഗ് 2022 മാര്‍ച്ച് 19-ന് രാത്രി 10.00 മണിക്ക് അവസാനിച്ചു. […]
ഡെല്‍ഹി: കടക്കെണിയിലായ ടെക്സ്റ്റൈല്‍സ് നിര്‍മ്മാതാക്കളായ സിൻടെക്സ് ഇന്‍ഡസ്ട്രീസിന്റെ വായ്പാ ദാതാക്കള്‍, പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് കീഴില്‍ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും, അസറ്റ്സ് കെയര്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസസിന്റെയും (എസിആര്‍ഇ) സംയുക്ത അപേക്ഷ അംഗീകരിച്ചു.
റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും എസിആര്‍ഇയുടെയും റെസല്യൂഷന്‍ പ്ലാനിന് അനുകൂലമായി സിന്‌ടെക്സ് ഇന്‍ഡസ്ട്രീസിന്റെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) ഏകകണ്ഠമായി വോട്ട് ചെയ്തു. റെസല്യൂഷന്‍ പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച ഇ-വോട്ടിംഗ് 2022 മാര്‍ച്ച് 19-ന് രാത്രി 10.00 മണിക്ക് അവസാനിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എസിആര്‍ഇയുമായി സംയുക്തമായി സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍ 100 ശതമാനം കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് അംഗങ്ങള്‍ അംഗീകരിച്ചതായി ഫയലിംഗില്‍ പറയുന്നു.
ശ്രീകാന്ത് ഹിമത്സിങ്ക, ദിനേഷ് കുമാര്‍ ഹിമത്സിങ്ക എന്നിവരോടൊപ്പം ഹിമത്സിങ്ക വെഞ്ചേഴ്സ്, വെല്‍സ്പണ്‍ ഗ്രൂപ്പ് സ്ഥാപനമായ ഈസിഗോ ടെക്സ്റ്റൈല്‍സ്, ജിഎച്ച്സിഎല്‍ എന്നിവയില്‍ നിന്നും സിന്‌ടെക്സ് ഇന്‍ഡസ്ട്രീസിന് ബിഡുകള്‍ ലഭിച്ചിട്ടുണ്ട്. റെഗുലേറ്ററി ഫയലിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസും അസറ്റ്സ് കെയര്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസസും സംയുക്തമായി മുന്നോട്ട് വച്ച തുക സിന്‌ടെക്സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, ചില റിപ്പോര്‍ട്ടുകള്‍ തുക ഏകദേശം 3,000 കോടി രൂപയാണെന്ന് അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍, കടം കൊടുത്തവര്‍ക്ക് 50 ശതമാനത്തിലധികം നഷ്ടമുണ്ടാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്-അസറ്റ്സ് കെയര്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസസ് എന്നിവയുടെ സംയുക്ത റെസല്യൂഷന്‍ പ്ലാന്‍, കമ്പനിയുടെ നിലവിലുള്ള ഓഹരി മൂലധനം പൂജ്യമായി കുറയ്ക്കുകയും, കമ്പനിയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് (ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ നിന്നും) നീക്കം ചെയ്യുകയും ചെയ്യുമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സിന്‌ടെക്സ് ഇന്‍ഡസ്ട്രീസിനെതിരെ പാപ്പരത്ത നടപടി ആരംഭിച്ചത്. ഏകദേശം 7,500 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനിക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.