Summary
ഡെല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് സംഘടനയായ എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനെസേഷന്‍ (ഇപിഎഫ്ഒ) 2022 ജനുവരിയില്‍ മൊത്തം 15.29 ലക്ഷം വരിക്കാരെ ചേര്‍ത്തു. 2021 ഡിസംബറിലെ 12.60 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനത്തിലധികം വര്‍ധനവാണിത്. ജനുവരിയില്‍ ചേര്‍ത്ത 15.29 ലക്ഷം മൊത്തം വരിക്കാരില്‍ 8.64 ലക്ഷം പുതിയ അംഗങ്ങള്‍ 1952-ലെ ഇപിഎഫ് ആന്‍ഡ് എംപി ആക്ടിന്റെ സാമൂഹിക സുരക്ഷാ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസാതാവനയില്‍ പറയുന്നു. ഏകദേശം 6.65 ലക്ഷം മൊത്തം വരിക്കാര്‍ പദ്ധതിയില്‍ നിന്നും […]
ഡെല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് സംഘടനയായ എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനെസേഷന്‍ (ഇപിഎഫ്ഒ) 2022 ജനുവരിയില്‍ മൊത്തം 15.29 ലക്ഷം വരിക്കാരെ ചേര്‍ത്തു. 2021 ഡിസംബറിലെ 12.60 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനത്തിലധികം വര്‍ധനവാണിത്. ജനുവരിയില്‍ ചേര്‍ത്ത 15.29 ലക്ഷം മൊത്തം വരിക്കാരില്‍ 8.64 ലക്ഷം പുതിയ അംഗങ്ങള്‍ 1952-ലെ ഇപിഎഫ് ആന്‍ഡ് എംപി ആക്ടിന്റെ സാമൂഹിക സുരക്ഷാ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസാതാവനയില്‍ പറയുന്നു.
ഏകദേശം 6.65 ലക്ഷം മൊത്തം വരിക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ആകെ തുക പിന്‍വലിക്കുന്നതിന് പകരം അവർ അംഗത്വം തുടര്‍ന്ന് കൊണ്ട് ഇപിഎഫ്ഒയില്‍ വീണ്ടും ചേര്‍ന്നു. 2021 ജൂലൈ മുതല്‍ പുറത്താവുന്ന അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്ന പ്രവണതയും പേറോള്‍ ഡാറ്റയില്‍ പ്രതിഫലിക്കുന്നു. 2022 ജനുവരിയിലാണ്, 6.90 ലക്ഷം പുതിയ അംഗങ്ങളുൾപ്പെടെ, ഏറ്റവും കൂടുതല്‍ ആളുകള്‍ പദ്ധതിയില്‍ ചേര്‍ന്നതായി രേഖപ്പെടുത്തിയത്.
18-25 വയസ്സിനിടയിലുള്ളവരാണ്, ഈ മാസം ചേര്‍ത്ത മൊത്തം വരിക്കാരുടെ 45.11 ശതമാനം പേര്‍. 29-35 വയസ്സിനിടയിലുള്ള 3.23 ലക്ഷം പേരും പദ്ധതിയില്‍ ചേര്‍ന്നു.
മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ ഈ മാസത്തില്‍ ഏകദേശം 9.33 ലക്ഷം വരിക്കാരെ ചേര്‍ത്തുകൊണ്ട് മുന്നിട്ട് നില്‍ക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെ 1.02 കോടി പുതിയ വരിക്കാര്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21ല്‍ 77.08 ലക്ഷവും 2019-20ല്‍ 78.58 ലക്ഷവും 2018-19ല്‍ 61.12 ലക്ഷവും പുതിയ വരിക്കാരെ ചേര്‍ത്തിരുന്നു.