image

20 March 2022 1:24 AM GMT

Market

ഓഹരി വിൽപ്പന:10 കമ്പനികളുടെ മൂല്യം 2.72 ലക്ഷം കോടി വർദ്ധിച്ചു

MyFin Desk

ഓഹരി വിൽപ്പന:10 കമ്പനികളുടെ മൂല്യം 2.72 ലക്ഷം കോടി വർദ്ധിച്ചു
X

Summary

ഡെല്‍ഹി: ആഭ്യന്തര ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രാജ്യത്തെ 10 മുന്‍നിര കമ്പനികളുടെ മൊത്തം വിപണി മൂല്യം (എം-ക്യാപ്) 2,72,184.67 കോടി രൂപ വര്‍ധിച്ചു. ഇത് വിപണിയിലെ ബുള്ളിഷ് പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. അവധികള്‍ ഉണ്ടായിരുന്ന ആഴ്ചയായിട്ടും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്സ് 4.16 ശതമാനം ഉയര്‍ന്ന് 2,313.63 പോയിന്റിലും എന്‍എസ്ഇ നിഫ്റ്റി 3.95 ശതമാനം ഉയര്‍ന്ന് 656.60 പോയിന്റിലുമെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 54,904.27 കോടി രൂപ വര്‍ധിച്ച് 16,77,447.33 കോടി […]


ഡെല്‍ഹി: ആഭ്യന്തര ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രാജ്യത്തെ 10 മുന്‍നിര കമ്പനികളുടെ മൊത്തം വിപണി മൂല്യം (എം-ക്യാപ്) 2,72,184.67 കോടി രൂപ വര്‍ധിച്ചു. ഇത് വിപണിയിലെ ബുള്ളിഷ് പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. അവധികള്‍ ഉണ്ടായിരുന്ന ആഴ്ചയായിട്ടും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്സ് 4.16 ശതമാനം ഉയര്‍ന്ന് 2,313.63 പോയിന്റിലും എന്‍എസ്ഇ നിഫ്റ്റി 3.95 ശതമാനം ഉയര്‍ന്ന് 656.60 പോയിന്റിലുമെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 54,904.27 കോടി രൂപ വര്‍ധിച്ച് 16,77,447.33 കോടി രൂപയായി. ഐടി ഭീമന്‍മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസ് ടെക്‌നോളജീസും തങ്ങളുടെ വിപണി മൂല്യം 41,058.98 കോടി രൂപ വര്‍ധിപ്പിച്ചു. ടിസിഎസ് വിപണി മൂല്യം 27,557.93 കോടി രൂപ ഉയര്‍ന്ന് 13,59,475.36 കോടി രൂപയായപ്പോള്‍ ഇന്‍ഫോസിസിന്റെ മൂല്യം 13,501.05 കോടി രൂപ ഉയര്‍ന്ന് 7,79,948.32 കോടി രൂപയിലെത്തി. രാജ്യത്തെ മുന്‍നിര വായ്പാദാതാക്കളായ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 46,283.99 കോടി രൂപ ഉയര്‍ന്ന് 8,20,747.17 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്ബിഐ വിപണി മൂല്യം 27,978.65 കോടി രൂപ ഉയര്‍ന്ന് 4,47,792.38 കോടി രൂപയും ഐസിഐസിഐ ബാങ്കിന്റേത് 29,127.31 കോടി രൂപ ഉയര്‍ന്ന് 5,00,174.83 കോടി രൂപയിലുമെത്തി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്യുഎല്‍) വിപണി മൂല്യം 1,703.45 കോടി രൂപ ഉയര്‍ന്ന് 4,93,907.58 കോടി രൂപയായും ബജാജ് ഫിനാന്‍സ് 22,311.87 കോടി രൂപ ഉയര്‍ന്ന് 4,22,325.91 കോടി രൂപയി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യത്തില്‍ 15,377.68 കോടി രൂപ വര്‍ധിച്ച് 3,96,963.73 കോടി രൂപയിലെത്തി. പത്ത് മുന്‍നിര കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് തൊട്ടുപിന്നില്‍.