19 March 2022 11:26 PM GMT
Summary
കൊച്ചി: തിങ്കളാഴ്ച്ച മുതല്‍ ബി പി സി എല്‍, എച്ച് പി സി എല്‍ കമ്പനികളുടെ പൊട്രോളിയം ഉത്പന്നവിതരണം നിര്‍ത്തിവെക്കുമെന്ന് പെട്രോളിയം പ്രോഡക്റ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ പ്രട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം തടസ്സപ്പെടും. ഈ കമ്പനികളില്‍ നിന്നും ഡീസല്‍, പെട്രോള്‍, എ ടി എഫ്, ഫര്‍ണസ് ഓയില്‍, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളൊന്നും വിതരണത്തിനെടുക്കില്ല. പെട്രോളിയം ഓയില്‍ കമ്പനികളും ടാങ്കര്‍ ലോറി ഉടമകളും തമ്മിലുള്ള കരാര്‍ പ്രകാരം സര്‍വ്വീസ് ടാക്‌സുകളും ജി എസ് […]
കൊച്ചി: തിങ്കളാഴ്ച്ച മുതല്‍ ബി പി സി എല്‍, എച്ച് പി സി എല്‍ കമ്പനികളുടെ പൊട്രോളിയം ഉത്പന്നവിതരണം നിര്‍ത്തിവെക്കുമെന്ന് പെട്രോളിയം പ്രോഡക്റ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ പ്രട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം തടസ്സപ്പെടും. ഈ കമ്പനികളില്‍ നിന്നും ഡീസല്‍, പെട്രോള്‍, എ ടി എഫ്, ഫര്‍ണസ് ഓയില്‍, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളൊന്നും വിതരണത്തിനെടുക്കില്ല.
പെട്രോളിയം ഓയില്‍ കമ്പനികളും ടാങ്കര്‍ ലോറി ഉടമകളും തമ്മിലുള്ള കരാര്‍ പ്രകാരം സര്‍വ്വീസ് ടാക്‌സുകളും ജി എസ് ടി യും അടയ്‌ക്കേണ്ടത് ഓയില്‍ കമ്പനികളാണ്. എന്നാല്‍ അഞ്ചു ശതമാനം മാത്രമേ അടയ്ക്കൂ എന്നാണ് കമ്പനികളുടെ തീരുമാനം. 18 ശതമാനം അടയ്ക്കണമെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്. 2011 ഏപ്രില്‍ മുതല്‍ ഈ വിഷയം കമ്പനികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല.