image

18 March 2022 11:20 PM GMT

Insurance

ചികിത്സാ ചെലവിൻറെ നികുതിയിളവുകൾ അറിയാം

MyFin Desk

ചികിത്സാ ചെലവിൻറെ നികുതിയിളവുകൾ അറിയാം
X

Summary

പലപ്പോഴും നിനച്ചിരിക്കാതെയാണ് രോഗങ്ങള്‍ നമ്മേ തേടിയെത്തുന്നത്. ആധുനിക ജീവിത ശൈലിതന്നെ നമ്മളെ പെട്ടന്ന് രോഗികളാക്കുന്നുണ്ട്. ഇതിനെല്ലാമിടയില്‍ ചികിത്സ ചെലവുകളും കുത്തനെ ഉയരുന്നു. ഇവിടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് ഒരു പരിധിവരെ ആശ്വാസം. കോവിഡ് പോലുള്ള മാഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് ചിന്തിക്കാത്തവരാരും ഉണ്ടാവില്ല. ഈ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ആദായ നികുതിയില്‍ നേടാനാകും. ആദായനികുതി നിയമത്തിലെ 80 ഡി പ്രകാരം നികുതിദായകന്‍, ജീവിതപങ്കാളി, ആശ്രിതരായ മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആരോഗ്യ […]


പലപ്പോഴും നിനച്ചിരിക്കാതെയാണ് രോഗങ്ങള്‍ നമ്മേ തേടിയെത്തുന്നത്. ആധുനിക ജീവിത ശൈലിതന്നെ നമ്മളെ പെട്ടന്ന് രോഗികളാക്കുന്നുണ്ട്. ഇതിനെല്ലാമിടയില്‍ ചികിത്സ ചെലവുകളും കുത്തനെ ഉയരുന്നു. ഇവിടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് ഒരു പരിധിവരെ ആശ്വാസം. കോവിഡ് പോലുള്ള മാഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് ചിന്തിക്കാത്തവരാരും ഉണ്ടാവില്ല. ഈ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ആദായ നികുതിയില്‍ നേടാനാകും.
ആദായനികുതി നിയമത്തിലെ 80 ഡി പ്രകാരം നികുതിദായകന്‍, ജീവിതപങ്കാളി, ആശ്രിതരായ മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഇളവുകള്‍ ലഭിക്കുക. മറ്റാര്‍ക്കും വേണ്ടിയുള്ള പ്രീമിയത്തിന് ഇളവുകള്‍ ലഭ്യമല്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റയോ സര്‍ക്കാര്‍ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലോ ചേരാന്‍ നല്‍കിയ പ്രീമിയത്തിനും ഇളവ് കിട്ടും. ഒന്നിലധികം വര്‍ഷത്തേക്കുള്ള പ്രീമിയം ഒന്നിച്ചടയ്ക്കാവുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ മൊത്തം പ്രീമിയത്തെ വര്‍ഷംകൊണ്ട് ഹരിച്ചു കിട്ടുന്ന തുക ഓരോ വര്‍ഷവും ക്ലെയിം ചെയ്യാം. ഇവിടെ ഓര്‍ക്കേണ്ട ഒന്ന് പ്രീമിയം പണമായി അടയ്ക്കാതെ ചെക്കായോ ഓണ്‍ലൈനായോ ആണ് അടയ്‌ക്കേണ്ടത്.
ഈ നിയമപ്രകാരം മെഡിക്കല്‍ ചെക്കപ്പിനുള്ള ചെലവിനും ഇളവ് നേടാനാകും. ചെക്കപ്പുകള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ 5,000 രൂപ കിഴിവ് സെക്ഷന്‍ 80 ഡിയില്‍ ഉള്‍പ്പെടുന്നു. ഈ കിഴിവ് 50,000 രൂപ വരെ എന്ന മൊത്ത പരിധിക്കുള്ളിലായിരിക്കും ലഭ്യമാകുക. സ്വന്താമായോ ജീവിതപങ്കാളിക്കോ, ആശ്രിതരായ മക്കള്‍ക്കോ, മാതാപിതാക്കള്‍ക്കോ വേണ്ടി നടത്തിയ ചെക്കപ്പുകള്‍ക്കാണ് ഈ ഇളവ് ബാധകം. ഈ ഇടപാട് പണമായി നല്‍കാം. രോഗചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെയും പ്രത്യേകരോഗചികിത്സയ്ക്ക് 80000 രൂപ വരെയും ഇളവുണ്ട്.