17 March 2022 9:34 AM IST
Summary
ഡെല്‍ഹി : കര്‍ഷകര്‍ക്ക് ജല ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയുമായി പെപ്സികോ ഇന്ത്യ. ഇസ്രയേല്‍ ആസ്ഥാനമായ എന്‍-ഡ്രിപ്പ് സൊല്യൂഷന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുന്ന മൈക്രോ ഇറിഗേഷന്‍ സിസ്റ്റം (സൂക്ഷ്മ ജലസേചന സംവിധാനം) പരമാവധി കര്‍ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യം. 2025 ആകുമ്പോഴേയ്ക്കും 10,000 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ഈ സംവിധാനം സജ്ജീകരിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ എന്‍-ഡ്രിപ്പ് ഈ സംവിധാനം അവതരിപ്പിച്ച് കഴിഞ്ഞുവെന്ന് പെപ്സികോ ഇന്ത്യ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ […]
ഡെല്‍ഹി : കര്‍ഷകര്‍ക്ക് ജല ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയുമായി പെപ്സികോ ഇന്ത്യ. ഇസ്രയേല്‍ ആസ്ഥാനമായ എന്‍-ഡ്രിപ്പ് സൊല്യൂഷന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുന്ന മൈക്രോ ഇറിഗേഷന്‍ സിസ്റ്റം (സൂക്ഷ്മ ജലസേചന സംവിധാനം) പരമാവധി കര്‍ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യം. 2025 ആകുമ്പോഴേയ്ക്കും 10,000 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ഈ സംവിധാനം സജ്ജീകരിക്കും.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ എന്‍-ഡ്രിപ്പ് ഈ സംവിധാനം അവതരിപ്പിച്ച് കഴിഞ്ഞുവെന്ന് പെപ്സികോ ഇന്ത്യ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി ഫലം കണ്ടുവെന്ന് കമ്പനി അറിയിച്ചു. വിളകള്‍ മെച്ചപ്പെടുന്നുണ്ടെന്നും വളത്തിന്റെ ഉപയോഗം കുറഞ്ഞുവെന്നും പെപ്സികോ ഇന്ത്യാ അഗ്രോ ഡയറക്ടര്‍ പ്രതാപ് ബോസ് വ്യക്തമാക്കി. കഴിഞ്ഞ 30 വര്‍ഷങ്ങളായി കാര്‍ഷിക മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.