17 March 2022 12:41 PM IST
Summary
ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ പുതിയ പതിപ്പ് ഹോണ്ട മോട്ടോര്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 16.01 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പേള്‍ ഗ്ലയര്‍ വൈറ്റ് ട്രൈക്കോളറിന് 16.1 ലക്ഷം രൂപയും മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് 17.55 ലക്ഷം രൂപയുമാണ് ഷോറൂം വില. ബൈക്ക് പുതിയ രണ്ട് വേരിയെന്റുകളില്‍ ലഭ്യമാകും. ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് നിറത്തിലും, മാനുവല്‍ ട്രാന്‍സ്മിഷന്‍ പേള്‍ ഗ്ലയര്‍ വൈറ്റ് ട്രൈ കളറിലും ലഭിക്കും. പുതിയ […]
ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ പുതിയ പതിപ്പ് ഹോണ്ട മോട്ടോര്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 16.01 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പേള്‍ ഗ്ലയര്‍ വൈറ്റ് ട്രൈക്കോളറിന് 16.1 ലക്ഷം രൂപയും മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് 17.55 ലക്ഷം രൂപയുമാണ് ഷോറൂം വില.
ബൈക്ക് പുതിയ രണ്ട് വേരിയെന്റുകളില്‍ ലഭ്യമാകും. ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് നിറത്തിലും, മാനുവല്‍ ട്രാന്‍സ്മിഷന്‍ പേള്‍ ഗ്ലയര്‍ വൈറ്റ് ട്രൈ കളറിലും ലഭിക്കും. പുതിയ മോഡലിന്റെ ബുക്കിംങ് കമ്പനിയുടെ ബിഗ് വിംഗ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ആരംഭിച്ചു.
സാഹസിക സവാരിയുടെ പുതിയ നിര്‍വചനമാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ 2017 മുതല്‍ തുടങ്ങിവെച്ചത്. 2022 ലെ പുതിയ പതിപ്പ് സ്‌പോര്‍ട്‌സ് ഡ്രൈവര്‍മാര്‍ക്ക് പുതിയ പ്രജോതനമാകുമെന്നാണ് ഹോണ്ട മാനേജര്‍ ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത് സുഷി ഒഗാറ്റ പറഞ്ഞു.
ആഫ്രിക്ക ട്വിന്‍ അഡ്വന്‍ഞ്ചര്‍ ബൈക്കിന് 1082.96 സിസി പവര്‍ട്രെയിനും, ടു-ചാനല്‍ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുമുണ്ട്. ഇതിലുണ്ട്.