image

14 March 2022 7:50 AM GMT

Tax

ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് നീട്ടി നൽകണമെന്ന് സംസ്ഥാനങ്ങള്‍

MyFin Desk

ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് നീട്ടി നൽകണമെന്ന് സംസ്ഥാനങ്ങള്‍
X

Summary

ഡെല്‍ഹി: ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴിലുള്ള നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. വരുന്ന ജൂണില്‍ നഷ്ട പരിഹാര കാലവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ ഈ അവശ്യം ഉന്നയിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് നിയമപ്രകാരം 2017 ജൂലായ് ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷങ്ങളിലെ വരുമാന നഷ്ടത്തിന്മേല്‍ ദ്വൈമാസ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. […]


ഡെല്‍ഹി: ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴിലുള്ള നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. വരുന്ന ജൂണില്‍ നഷ്ട പരിഹാര കാലവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ ഈ അവശ്യം ഉന്നയിച്ചിരിക്കുന്നത്.

ജിഎസ്ടിക്ക് നിയമപ്രകാരം 2017 ജൂലായ് ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷങ്ങളിലെ വരുമാന നഷ്ടത്തിന്മേല്‍ ദ്വൈമാസ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

നഷ്ടപരിഹാര ഫണ്ടില്‍ നിന്നും നല്‍കേണ്ട തുക ആഢംബര, ഡീമെറിറ്റ്, പുകയില പോലുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ ഏറ്റവും ഉയര്‍ന്ന നികുതിയിലൂടെയാണ് ഇതിലേക്കുള്ള വരുമാനം കണ്ടെത്തുന്നത്.

ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സീതാരാമന്‍ പറഞ്ഞിരുന്നു.

2017മുതല്‍ 2020 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലുള്ള ജിഎസ്ടി നഷ്ടപരിഹാരം ഇതിനോടകം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാര ഫണ്ടിലെ തുക കുറവായതിനാല്‍ 2020-22 വര്‍ഷങ്ങളില്‍

1.10 ലക്ഷം കോടി രൂപയും 1.59 ലക്ഷം കോടി രൂപയുമാണ് കേന്ദ്രം കടമെടുത്തത്. എന്നാല്‍ ഈ തുക സമാന്തര വായ്പകളായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാനനഷ്ടം നികത്തുന്നതിനായി 2020-22 വര്‍ഷങ്ങളില്‍ നടത്തിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ആഢംബര, ഡീമെറിറ്റ് സാധനങ്ങള്‍ക്ക് ഈടാക്കുന്ന നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ തുടരും.