12 March 2022 8:19 AM GMT
Summary
ഡെല്‍ഹി: ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ ഫേണ്‍സ് എന്‍ പെറ്റല്‍സിൽ (എഫ്എന്‍പി; Ferns N Petals) 200 കോടി രൂപ (27 മില്ല്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ലൈറ്റ് ഹൗസ് ഇന്ത്യ ഫണ്ട് 3. കമ്പനി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഫണ്ട് ഉപയോഗിക്കാനാണ് പദ്ധതി. എല്ലാ ഉത്പന്നങ്ങളുടേയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയും മികച്ചതാക്കുമെന്ന് ഫേണ്‍സ് എന്‍ പെറ്റല്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'ലൈറ്റ്ഹൗസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്, എഫ് എന്‍ പി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഗുട് […]
ഡെല്‍ഹി: ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ ഫേണ്‍സ് എന്‍ പെറ്റല്‍സിൽ (എഫ്എന്‍പി; Ferns N Petals) 200 കോടി രൂപ (27 മില്ല്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ലൈറ്റ് ഹൗസ് ഇന്ത്യ ഫണ്ട് 3.
കമ്പനി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഫണ്ട് ഉപയോഗിക്കാനാണ് പദ്ധതി. എല്ലാ ഉത്പന്നങ്ങളുടേയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയും മികച്ചതാക്കുമെന്ന് ഫേണ്‍സ് എന്‍ പെറ്റല്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'ലൈറ്റ്ഹൗസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്, എഫ് എന്‍ പി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഗുട് ഗുട്ടിയ പറഞ്ഞു.
400-ലധികം ഫ്രാഞ്ചൈസി ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ത്യയിലുടനീളവും യുഎഇ, സിംഗപ്പൂര്‍. ഖത്തര്‍ എന്നിവിടങ്ങളിലും സ്റ്റോറുകളുണ്ട്. സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, യുകെ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 600 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
"ബ്രാന്‍ഡ് റീക്കോള്‍, വിപുലമായ വിതരണ ശൃംഖല, കരുത്തുറ്റ ടെക്ക് ടീം, പരിചയസമ്പന്നമായ മാനേജ്‌മെന്റ് ടീം എന്നിവയെല്ലാം കമ്പനിയുടെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് വഹിക്കുന്നതായി ഫേണ്‍സ് എന്‍ പെറ്റല്‍സ് ഇന്ത്യ, ജിസിസി, എപിഎസി റീട്ടെയില്‍ & ഓണ്‍ലൈന്‍ സിഇഒ, പവന്‍ ഗഡിയ പറഞ്ഞു.
വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ മിഡ്-മാര്‍ക്കറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ലൈറ്റ്ഹൗസ്.
അര ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ലൈറ്റ്ഹൗസ് 25 കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.