10 March 2022 4:04 AM IST
Summary
ഡെല്‍ഹി: ചെറുനഗരങ്ങളിലെ സംരംഭകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അതുവഴി ആഭ്യന്തര മൂലധന സമാഹരണം സുഗമമാക്കാനും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം പ്രതിഭകളുണ്ട്, വെഞ്ച്വര്‍ ക്യാപിറ്റല്‍ പോലുള്ള ഫണ്ടുകള്‍ മൂന്നോ നാലോ പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുറത്ത് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പല സംരംഭകരുടെയും തുടക്കം ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെറിയ യൂണിറ്റുകൾ ആരംഭിച്ചു കൊണ്ടായിരുന്നു, മന്ത്രി പറഞ്ഞു. ബിസിനസ് നവീകരണവും ഭാവി സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വശങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ […]
ഡെല്‍ഹി: ചെറുനഗരങ്ങളിലെ സംരംഭകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അതുവഴി ആഭ്യന്തര മൂലധന സമാഹരണം സുഗമമാക്കാനും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം പ്രതിഭകളുണ്ട്, വെഞ്ച്വര്‍ ക്യാപിറ്റല്‍ പോലുള്ള ഫണ്ടുകള്‍ മൂന്നോ നാലോ പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുറത്ത് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പല സംരംഭകരുടെയും തുടക്കം ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെറിയ യൂണിറ്റുകൾ ആരംഭിച്ചു കൊണ്ടായിരുന്നു, മന്ത്രി പറഞ്ഞു.
ബിസിനസ് നവീകരണവും ഭാവി സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വശങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിക്ഷേപകരോടും മൂലധന ദാതാക്കളോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര മൂലധനത്തിന്റെ സമാഹരണം സുഗമമാക്കുക, സ്വയാശ്രയം വേഗത്തിലാക്കുക, ചെറു നഗരങ്ങളിലും പട്ടണങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ആവശ്യമെന്ന് ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷന്റെ (IVCA) കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംരംഭം ആരംഭിക്കുന്നതിനാവശ്യമായ ആഭ്യന്തര മൂലധനം ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം സ്ഥാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുമായി കൂടുതല്‍ ഇടപഴകാന്‍ ഗോയല്‍ നിര്‍ദ്ദേശിച്ചു.
'ആഭ്യന്തര വെഞ്ച്വര്‍ ക്യാപിറ്റല്‍ വ്യവസായത്തിന് ഈ ഇന്‍കുബേറ്ററുകളെ ഏറ്റെടുത്തുകൊണ്ട് ഉള്‍പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയുമെങ്കില്‍, അത് വലിയ മാറ്റമുണ്ടാക്കും. അവരുടെ ആശയങ്ങളെ അംഗീകരിച്ച് കൂട്ടായ പരിശ്രമത്തിലൂടെ പണമുണ്ടാക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.
"മികച്ച ആശയങ്ങളുമായി വരുന്ന വ്യക്തികളോട് ധാരണയും അനുകമ്പയും കാണിക്കുകയും, അതുവഴി അവര്‍ക്ക് മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്യും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി 400 ബില്യണ്‍ ഡോളറിലെത്തുമെന്നും ഒരു ട്രില്യണ്‍ ഡോളറിന്റെ ചരക്ക് സേവന കയറ്റുമതി ലക്ഷ്യത്തിലെത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കാനാകുമെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.