image

8 March 2022 9:30 PM GMT

IPO

എല്‍ ഐ സി ഐപിഒയ്ക്ക് സെബി അംഗീകാരം നല്‍കി

MyFin Desk

എല്‍ ഐ സി ഐപിഒയ്ക്ക് സെബി അംഗീകാരം നല്‍കി
X

Summary

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൽഐസി) പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചു. എൽഐസിയുടെ 31 കോടിയിലധികം ഇക്വിറ്റി ഓഹരികൾ സർക്കാർ വിൽക്കുമെന്ന് സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറയുന്നു. ഐപിഒയുടെ ഒരു ഭാഗം ആങ്കർ നിക്ഷേപകർക്കായി സംവരണം ചെയ്തിരിക്കും. കൂടാതെ, എൽഐസി ഐപിഒ ഇഷ്യൂ സൈസിന്റെ 10 ശതമാനം വരെ പോളിസി ഹോൾഡർമാർക്കായി നീക്കിവയ്ക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം […]


ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൽഐസി) പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചു.

എൽഐസിയുടെ 31 കോടിയിലധികം ഇക്വിറ്റി ഓഹരികൾ സർക്കാർ വിൽക്കുമെന്ന് സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറയുന്നു. ഐപിഒയുടെ ഒരു ഭാഗം ആങ്കർ നിക്ഷേപകർക്കായി സംവരണം ചെയ്തിരിക്കും. കൂടാതെ, എൽഐസി ഐപിഒ ഇഷ്യൂ സൈസിന്റെ 10 ശതമാനം വരെ പോളിസി ഹോൾഡർമാർക്കായി നീക്കിവയ്ക്കും.

നടപ്പു സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിന്റെ 5 ശതമാനം ഓഹരി വിറ്റഴിച്ച് 63,000 കോടി രൂപ സമാഹരിക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്.

ഐപിഒ ഇന്ത്യാ ഗവൺമെന്റിന്റെ ഓഫർ ഫോർ സെയിൽ (OFS) ആണ്. എൽഐസിയിൽ സർക്കാരിന് 100 ശതമാനം ഓഹരികളണ്ട്. ഇതിന് 632.49 കോടിയിലധികം രൂപയുടെ മൂല്യംമുണ്ട്. ഓഹരികളുടെ മുഖവില 10 രൂപയാണ്.

2021-ൽ പേടിഎമ്മിന്റെ ഐപിഒയിൽ നിന്ന് സമാഹരിച്ച തുക എക്കാലത്തെയും വലിയ തുകയായ 18,300 കോടി രൂപയായിരുന്നു. കോൾ ഇന്ത്യ (2010) ഏകദേശം 15,500 കോടി രൂപയും റിലയൻസ് പവർ (2008) 11,700 കോടി രൂപയുമാണ് ഓഹരി വിപണിയിൽ നിന്ന് സമാഹരിച്ചിട്ടുള്ളത്.