image

9 March 2022 6:27 AM IST

Banking

സ്വര്‍ണത്തിന് 'പൊന്നുംവില', പവന് 1040 രൂപ കൂടി,ക്രൂഡ് 130 ഡോളർ

MyFin Desk

സ്വര്‍ണത്തിന് പൊന്നുംവില, പവന് 1040 രൂപ കൂടി,ക്രൂഡ്  130 ഡോളർ
X

Summary

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പിലേക്ക്. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് 40,560 രൂപയിലെത്തി. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 5070 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.  ഇന്നലെ പവന് 39,520 രൂപയും ഗ്രാമിന് 4,940 രൂപയുമാണ് വില. തിങ്കളാഴ്ച്ച സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചത്. ജനുവരിയില്‍ 36,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ രണ്ടു മാസത്തിനിടെ 3840 രൂപയാണ് പവന് വര്‍ധിച്ചത്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില […]


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പിലേക്ക്. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് 40,560 രൂപയിലെത്തി. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 5070 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ പവന് 39,520 രൂപയും ഗ്രാമിന് 4,940 രൂപയുമാണ് വില. തിങ്കളാഴ്ച്ച സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചത്. ജനുവരിയില്‍ 36,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ രണ്ടു മാസത്തിനിടെ 3840 രൂപയാണ് പവന് വര്‍ധിച്ചത്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവ്‌ന 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ക്രൂഡ് വില ബാരലൊന്നിന് 130 ന് മുകളിലെത്തി.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2053.40 ഡോളറിലെത്തി. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചയായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്.
ഇന്ത്യയില്‍ അടുത്തിടെ ഹാള്‍മാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഈ മാസം നാലുമുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍മാര്‍ക്കിംഗ് നിരക്ക് കൂട്ടിയത്. സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ 45 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്ജായി ഈടാക്കുക. മാത്രമല്ല ഇതിന് ആനുപാതികമായ ജിഎസ്ടിയും അടയ്ക്കണം.
ഇന്ന് ബെന്റ് ക്രൂഡ് വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നത്തെ കണക്കുകള്‍ പ്രകാരം ബെന്റ് ക്രൂഡ് വില 130 ഡോളറിലെത്തി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് റദ്ദാക്കാനുള്ള യുഎസിന്റെ തീരുമാനത്തിന് പിന്നാലെ ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമം നടത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകുകയാണ്.