image

9 March 2022 4:36 AM GMT

Savings

പിഎഫ് അംഗങ്ങളാണോ? ഇൻഷുറൻസ് ഉറപ്പാക്കാൻ ഇ- നോമിനേഷൻ ചെയ്യാം

MyFin Desk

പിഎഫ് അംഗങ്ങളാണോ? ഇൻഷുറൻസ് ഉറപ്പാക്കാൻ ഇ- നോമിനേഷൻ ചെയ്യാം
X

Summary

  ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) ഒരു നിക്ഷേപ പദ്ധതിയാണെങ്കിലും ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്. ഡിപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം അനുസരിച്ച് ഏഴ് ലക്ഷം രുപ വരെ ഇപിഎഫ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര കവറേജായി ലഭിക്കും. ചുരുങ്ങിയ കവറേജ് 2.5 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാക്കി  ഉയര്‍ത്തിയിരുന്നു. നേരത്തെ ഈ പരിധി 2-6 ലക്ഷം ആയിരുന്നു.  ഈ ആനുകൂല്യം കൃത്യമായി ലഭിക്കാന്‍ അംഗങ്ങൾ നോമിനിയെ ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് […]


ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) ഒരു നിക്ഷേപ പദ്ധതിയാണെങ്കിലും ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്. ഡിപോസിറ്റ് ലിങ്ക്ഡ്...

 

ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) ഒരു നിക്ഷേപ പദ്ധതിയാണെങ്കിലും ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്. ഡിപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം അനുസരിച്ച് ഏഴ് ലക്ഷം രുപ വരെ ഇപിഎഫ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര കവറേജായി ലഭിക്കും. ചുരുങ്ങിയ കവറേജ് 2.5 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിരുന്നു. നേരത്തെ ഈ പരിധി 2-6 ലക്ഷം ആയിരുന്നു. ഈ ആനുകൂല്യം കൃത്യമായി ലഭിക്കാന്‍ അംഗങ്ങൾ നോമിനിയെ ചേര്‍ക്കേണ്ടതുണ്ട്.

ഇതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അനുവദിച്ചിട്ടുള്ള യുഎഎന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) വഴി ഇ-നോമിനേഷന്‍ ഫയല്‍ ചെയ്യാം.

ഭാവിയിലേക്കുള്ള ഈ സാമ്പാദ്യം നിങ്ങള്‍ക്ക് ശേഷവും സുരക്ഷിതമായ കൈകളിലേക്ക് എത്താന്‍ ഇത് ആത്യാവശ്യമാണ്. ഇപിഎഫ് അംഗങ്ങളുടെ മരണാനന്തരം പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ പിന്തുടര്‍ച്ചാവകാശിക്ക് തടസമേതുമില്ലാതെ ലഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.

പരമാവധി ഏഴ് ലക്ഷം രൂപ വരെയാണ് മരണാനന്തര ഇൻഷുറൻസായി ലഭിക്കുന്ന തുക. മറ്റ് പല പദ്ധതികളിലും ഒരിക്കല്‍ നോമിനിയെ ചേര്‍ത്താല്‍ പന്നീട് ഇത് മാറ്റാന്‍ നൂലാമാലകള്‍ ഏറെയാണ്. എന്നാല്‍ ഇപിഎഫ്ഒയ്ക്ക് കീഴിലില്‍ ഇനി ആശങ്കയില്ലാതെ ഇതില്‍ ആവശ്യാനുസരണം അപ്ഡേഷന്‍ വരുത്താനാകും. തൊഴിലുടമകളില്‍ നിന്ന് രേഖകളും മറ്റും ആവശ്യമില്ലാതെ തന്നെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്താനാകും.

എങ്ങനെയാണ് ഇത് ചെയ്യേണ്ടത്

ആദ്യം നിങ്ങള്‍ എന്ന https://www.epfindia.gov.in/site_en/index.php ഇപിഎഫ്ഒയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തുടര്‍ന്ന് ഇതിലെ 'സര്‍വീസ്' എന്ന വിഭാഗത്തിലേക്ക് പോകുക. 'ഫോര്‍ എംപ്ലോയീസ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ മറ്റൊരു പേജിലേക്ക് നയിക്കും.

തുടര്‍ന്ന് നിങ്ങള്‍ 'മെമ്പര്‍ യുഎഎന്‍/ഓണ്‍ലൈന്‍ സേവനം' ക്ലിക്ക് ചെയ്യണം.

ദൃശ്യമാകുന്ന പേജില്‍ യുഎഎൻ, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

മാനേജ് ടാബ് എന്നതിന് കീഴില്‍ ഇ-നോമിനേഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്.

'വിശദാംശങ്ങള്‍ നല്‍കുക' എന്ന ടാബ് സ്‌ക്രീനില്‍ ദൃശ്യമാകും, നിങ്ങള്‍ 'സേവ്' എന്നതില്‍ ക്ലിക്ക് ചെയ്യണം.

ഫാമിലി ഡിക്ലറേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ 'യെസ്' ക്ലിക്ക് ചെയ്യുക.

'കുടുംബ വിശദാംശങ്ങള്‍ ചേര്‍ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്ത് ഒരാള്‍ക്ക് ഒന്നിലധികം നോമിനികളെ ചേര്‍ക്കാം.

മൊത്തം ഷെയര്‍ തുക പ്രഖ്യാപിക്കാന്‍ 'നോമിനേഷന്‍ വിശദാംശങ്ങള്‍' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സേവ് ഇപിഎഫ് നോമിനേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യണം.

ഒടിപിക്കായി ഇ-സൈന്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. ഇതിനായി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി സമര്‍പ്പിക്കുക.

ഇതോടെ ഇപിഎഫില്‍ ഇ-നോമിനേഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ശേഷം കൂടുതല്‍ രേഖകളൊന്നും ആവശ്യമില്ല. ഇതിലൂടെ ഓണ്‍ലൈന്‍ ക്ലെയിമുകള്‍ നടത്താനാകും.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പങ്കിടാന്‍ ഇപിഎഫ്ഒ ഒരിക്കലും അംഗങ്ങളോട് ആവശ്യപ്പെടുന്നില്ലെന്ന കാര്യത്തില്‍ പിഎഫ് അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.