7 March 2022 9:52 PM GMT
Summary
ഡെല്‍ഹി : സമസ്ത മേഖലകളിലും പുരോഗതിയുടെ നെറുകയിലേക്ക് ഉയരുന്ന ഇന്ത്യയ്ക്ക് ലിംഗസമത്വത്തിന്റെ ആദ്യപടിയെങ്കിലും കയറാന്‍ സാധിച്ചോ എന്ന ചോദ്യമുയര്‍ത്തുകയാണ് മെഴ്‌സേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേ (ടിആര്‍എസ്). തൊഴിലിടങ്ങളിലെ നേതൃസ്ഥാനത്ത് സ്ത്രീകളുടെ എണ്ണം കുറയുന്നത് മുതല്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീയ്ക്കും പുരുഷനും ലഭിക്കുന്ന ശമ്പളത്തിലെ വ്യത്യാസം വരെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിപ്പോഴും സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റെ പ്രതിഫലനം തന്നെയാണ് ഈ കണക്കുകള്‍. മെഴ്‌സേഴ്‌സ് ഇന്ത്യ 2021 ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേ പ്രകാരം തൊഴില്‍ […]
ഡെല്‍ഹി : സമസ്ത മേഖലകളിലും പുരോഗതിയുടെ നെറുകയിലേക്ക് ഉയരുന്ന ഇന്ത്യയ്ക്ക് ലിംഗസമത്വത്തിന്റെ ആദ്യപടിയെങ്കിലും കയറാന്‍ സാധിച്ചോ എന്ന ചോദ്യമുയര്‍ത്തുകയാണ് മെഴ്‌സേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേ (ടിആര്‍എസ്). തൊഴിലിടങ്ങളിലെ നേതൃസ്ഥാനത്ത് സ്ത്രീകളുടെ എണ്ണം കുറയുന്നത് മുതല്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീയ്ക്കും പുരുഷനും ലഭിക്കുന്ന ശമ്പളത്തിലെ വ്യത്യാസം വരെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിപ്പോഴും സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റെ പ്രതിഫലനം തന്നെയാണ് ഈ കണക്കുകള്‍.
മെഴ്‌സേഴ്‌സ് ഇന്ത്യ 2021 ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേ പ്രകാരം തൊഴില്‍ മേഖലയില്‍ എന്‍ട്രി ലെവല്‍ (തുടക്കക്കാര്‍) ജോലിയ്ക്ക് കയറുന്ന സ്ത്രീയ്ക്കും പുരുഷനും ശമ്പളത്തില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ സീനിയര്‍ തലത്തിലുള്ള തസ്തികകള്‍ പരിശോധിച്ചാല്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 87 മുതല്‍ 95 ശതമാനം വരെ മാത്രമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളൂ. പ്രമോഷന്‍ ലഭിക്കുന്നതിലെ പ്രതിസന്ധി, കമ്പനിയുടെ മുഖ്യ കാര്യങ്ങള്‍ തീരുമാനിക്കുന്ന തസ്തികകളില്‍ സ്ത്രീകളെ ഉള്‍പ്പടെത്താത്ത പ്രവണത ഉള്‍പ്പടെ ഇവര്‍ അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തെ 900 കമ്പനികളില്‍ നിന്നുള്ള 5700 തസ്തികളെ അടിസ്ഥാനമാക്കിയാണ് സര്‍വേ തയാറാക്കിയത്. ഇതില്‍ ഏകദേശം 14 ലക്ഷം ജീവനക്കാരുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
രാജ്യത്തെ ടെക്‌നോളജി മേഖലയിലുള്ള എന്‍ട്രി ലെവല്‍ തസ്തികകളില്‍ സ്ത്രീകള്‍ക്ക് 43 ശതമാനം പ്രാതിനിധ്യമുണ്ട്. ഇതേ മേഖലയിലെ സീനിയര്‍ തലത്തില്‍ (മാനേജര്‍ ലെവല്‍) ഇത് 12 മുതല്‍ 17 ശതമാനം വരെയായി ചുരുങ്ങി. മാത്രമല്ല എക്‌സിക്യൂട്ടീവ് തലത്തില്‍ നോക്കിയാല്‍ വെറും 4 മുതല്‍ 8 ശതമാനം വനിതകള്‍ക്ക് മാത്രമാണ് പ്രാതിനിധ്യമുള്ളത്. ഐടി, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, ഹ്യുമന്‍ റിസോഴ്‌സ്, ഡാറ്റാ അനലറ്റിക്‌സ്, ബിസിനസ് ഇന്റലിജന്‍സ് എന്നീ മേഖലയില്‍ നിലവില്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. എന്നാല്‍ ലീഗല്‍, ഓഡിറ്റ്, മാര്‍ക്കറ്റിംഗ്, പ്രോഡക്ട് മാനേജ്‌മെന്റ് എന്നീ മേഖലയില്‍ സ്ത്രീ ജീവനക്കാര്‍ അധികമില്ല. രാജ്യത്തിപ്പോഴും സ്ത്രീ പ്രാതിനിധ്യം പര്യാപ്തമായ അളവില്‍ ഇല്ല എന്നതിന്റെ ഉദാഹരണമാണ് സര്‍വേയിലെ കണക്കുകള്‍.