image

6 March 2022 1:02 AM GMT

FMCG

ട്രൂ നേറ്റീവിന്റെ 18% കൈക്കലാക്കി ഇമാമി പോഷകാഹാര മേഖലയിലേക്ക്

Myfin Editor

ട്രൂ നേറ്റീവിന്റെ 18% കൈക്കലാക്കി ഇമാമി പോഷകാഹാര മേഖലയിലേക്ക്
X

Summary

ഡെല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പ്രമുഖ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) കമ്പനിയായ ഇമാമി ലിമിറ്റഡ് പോഷകാഹാര ഉത്പാദന സ്ഥാപനമായ ട്രൂ നേറ്റീവ് എഫ് ആന്‍ഡ് ബി (Tru Native F&B Pvt Ltd) യുടെ 18 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ആരോഗ്യ, ഫിറ്റ്‌നസ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ചുവടുവയ്പ്പ്. ട്രൂ നാറ്റീവ് എഫ് ആന്‍ഡ് ബി, ട്രൂനാറ്റാവ് എന്നീ ബ്രാന്ഡുകള്ക്കു കീഴിലാണ് പോഷകാഹാര ഉത്പാന്നങ്ങള്‍ വിപണിയിലെത്തുന്നത്. ആരോഗ്യവും ക്ഷേമവും ഇന്ന് ഉപഭോക്താക്കളുടെ പ്രധാന വാക്കായതിനാല്‍, […]


ഡെല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പ്രമുഖ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) കമ്പനിയായ ഇമാമി ലിമിറ്റഡ് പോഷകാഹാര ഉത്പാദന സ്ഥാപനമായ ട്രൂ നേറ്റീവ് എഫ് ആന്‍ഡ് ബി (Tru Native F&B Pvt Ltd) യുടെ 18 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു.

ആരോഗ്യ, ഫിറ്റ്‌നസ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ചുവടുവയ്പ്പ്. ട്രൂ നാറ്റീവ് എഫ് ആന്‍ഡ് ബി, ട്രൂനാറ്റാവ് എന്നീ ബ്രാന്ഡുകള്ക്കു കീഴിലാണ് പോഷകാഹാര ഉത്പാന്നങ്ങള്‍ വിപണിയിലെത്തുന്നത്.

ആരോഗ്യവും ക്ഷേമവും ഇന്ന് ഉപഭോക്താക്കളുടെ പ്രധാന വാക്കായതിനാല്‍, പോഷകാഹാര വിഭാഗത്തില്‍ വളരെയധികം സാധ്യതകള്‍ കാണുന്നുവെന്ന് ഏറ്റെടുക്കലിനെക്കുറിച്ച് ഇമാമി ലിമിറ്റഡ് ഡയറക്ടര്‍ ഹര്‍ഷ വി അഗര്‍വാള്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ ഉപഭോക്തൃ ശീലങ്ങളെയും പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ളതിനാല്‍ ട്രൂനാറ്റീവ് ഉത്പന്ന ഓഫറുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇമാമിയുടെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായ ഈ മേഖലയിൽ തന്നെ പ്രവേശിക്കുന്നതില്‍ ആവേശഭരിതരാണ് ഇമാമിയെന്നും ബ്രാന്‍ഡിന് അര്‍ത്ഥവത്തായ മൂല്യം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഇമാമി അധികൃതര്‍ വ്യക്തമാക്കി.

Tags: