5 March 2022 7:24 AM GMT
Summary
ഡെല്‍ഹി: ബജാജ് ഓട്ടോയുടെ മൊത്തം വില്‍പ്പന 2022 ഫെബ്രുവരിയില്‍ 16 ശതമാനം ഇടിഞ്ഞ് 3,16,020 യൂണിറ്റായി. 2021-ൽ ഏകദേശം 3,75,017 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പനയാകട്ടെ 2021-ലെ 1,64,811 ല്‍ നിന്ന് 32 ശതമാനം കുറഞ്ഞ് 2022 ഫെബ്രുവരി മാസം 1,12,747 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 3,32,563 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം ഇരുചക്രവാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 2,79,337 യൂണിറ്റിലെത്തി. മൊത്തം വാണിജ്യ വാഹന വില്‍പ്പന 14 ശതമാനം ഇടിഞ്ഞ് 36,683 യൂണിറ്റിലെത്തി. […]
ഡെല്‍ഹി: ബജാജ് ഓട്ടോയുടെ മൊത്തം വില്‍പ്പന 2022 ഫെബ്രുവരിയില്‍ 16 ശതമാനം ഇടിഞ്ഞ് 3,16,020 യൂണിറ്റായി.
2021-ൽ ഏകദേശം 3,75,017 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്.
ആഭ്യന്തര വില്‍പ്പനയാകട്ടെ 2021-ലെ 1,64,811 ല്‍ നിന്ന് 32 ശതമാനം കുറഞ്ഞ് 2022 ഫെബ്രുവരി മാസം 1,12,747 യൂണിറ്റായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 3,32,563 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം ഇരുചക്രവാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 2,79,337 യൂണിറ്റിലെത്തി. മൊത്തം വാണിജ്യ വാഹന വില്‍പ്പന 14 ശതമാനം ഇടിഞ്ഞ് 36,683 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 42,454 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.
കയറ്റുമതിയിലും ബാജാജിന് ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2,10,206 യൂണിറ്റ് കയറ്റുമതിയുണ്ടായിരുന്നത് മൂന്ന് ശതമാനം ഇടിഞ്ഞ് 2,03,273 യൂണിറ്റിലെത്തി.