Summary
ഡെല്‍ഹി: ഫെബ്രുവരിയില്‍ കമ്പനികളുടെ ഇക്വിറ്റി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (വിപണി മൂല്യം) ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പത്ത് മുന്‍നിര കമ്പനികള്‍ക്ക് കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ (എം-ക്യാപ്) 3,33,307.62 കോടി രൂപയുടെ നഷ്ടമുണ്ടായി. 2022 ഫെബ്രുവരിയിലെ മൊത്തം ഇക്വിറ്റി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2,49,97,053.39 കോടി രൂപയാണ്. ജനുവരിയില്‍ വിപണി മൂല്യം 2,64,41,207.18 കോടി രൂപയായിരുന്നു. 2021 ജൂലൈയില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എം-ക്യാപ് 2,35,49,798.9 കോടി രൂപയായിരുന്നു. ഇതാണ് മുമ്പത്തെ ഏറ്റവും താഴ്ന്ന […]
ഡെല്‍ഹി: ഫെബ്രുവരിയില്‍ കമ്പനികളുടെ ഇക്വിറ്റി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (വിപണി മൂല്യം) ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പത്ത് മുന്‍നിര കമ്പനികള്‍ക്ക് കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ (എം-ക്യാപ്) 3,33,307.62 കോടി രൂപയുടെ നഷ്ടമുണ്ടായി.
2022 ഫെബ്രുവരിയിലെ മൊത്തം ഇക്വിറ്റി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2,49,97,053.39 കോടി രൂപയാണ്. ജനുവരിയില്‍ വിപണി മൂല്യം 2,64,41,207.18 കോടി രൂപയായിരുന്നു. 2021 ജൂലൈയില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എം-ക്യാപ് 2,35,49,798.9 കോടി രൂപയായിരുന്നു. ഇതാണ് മുമ്പത്തെ ഏറ്റവും താഴ്ന്ന നില.
കഴിഞ്ഞ ആഴ്ചയില്‍, തിങ്കളാഴ്ച ഇക്വിറ്റി എം-ക്യാപ് 2,57,39,712.95 കോടി രൂപയായിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനില്‍ സൈനിക നടപടി പ്രഖ്യാപിച്ചപ്പോൾ വ്യാഴാഴ്ച ഇത് ഏറ്റവും താഴ്ന്ന നിലയിലെത്തി. 2,42,24,179.79 കോടി രൂപയായരുന്നു വ്യാഴാഴ്ചത്തെ എം-ക്യാപ്.
പ്രതിവാര അടിസ്ഥാനത്തില്‍ നോക്കിയാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണിമൂല്യം 94,828.02 കോടി രൂപ കുറഞ്ഞ് 15,45,044.14 കോടി രൂപയിലെത്തി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) വിപണിമൂല്യം 1,01,760.91 കോടി രൂപ ഇടിഞ്ഞ് 13,01,955.11 കോടി രൂപയായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 31,597.65 കോടി രൂപ ഇടിഞ്ഞ് 8,06,931.95 കോടി രൂപയായി.
ഇന്‍ഫോസിസിന്റെ മൂല്യം 5,501.34 കോടി രൂപ ഇടിഞ്ഞ് 7,12,443.09 കോടി രൂപയും, ഐസിഐസിഐ ബാങ്കിന്റെ മൂല്യം 13,240.66 കോടി രൂപ കുറഞ്ഞ് 5,07,414.1 കോടി രൂപയുമായി.
എച്ച്ഡിഎഫ്‌സിയുടെ വിപണിമൂല്യം 6,929.03 കോടി രൂപ ഇടിഞ്ഞ് 4,35,233.9 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) 33,234.97 കോടി രൂപ ഇടിഞ്ഞ് 5,09,990.53 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 29,094.23 കോടി രൂപ കുറഞ്ഞ് 4,30,924.87 കോടി രൂപയായും, ബജാജ് ഫിനാന്‍സിന്റേത് 3,802.65 കോടി രൂപ കുറഞ്ഞ് 4,20,653.95 കോടി രൂപയിലുമെത്തി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 13,318.16 കോടി രൂപ കുറഞ്ഞ് 3,78,098.62 കോടി രൂപയായി.