Summary
ഡെല്‍ഹി: 2021 ഡിസംബറില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയില്‍ പുതിയതായി അംഗത്വമെടുത്തത് 15.26 ലക്ഷം പേര്‍. നവംബറില്‍ 10.39 ലക്ഷം പേരാണ് പുതിയതായി പദ്ധതിയില്‍ അംഗത്വം നേടിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഭാഗമാണ് ഏറ്റവും പുതിയ ഡാറ്റ. ഏപ്രിലില്‍ 10.73 ലക്ഷം, മേയില്‍ 8.94 ലക്ഷം, ജൂണില്‍ 11.07 ലക്ഷം, ജൂലൈയില്‍ 13.23 ലക്ഷം, ഓഗസ്റ്റില്‍ 13.51 ലക്ഷം, സെപ്റ്റംബറില്‍ 13.60 ലക്ഷം, 2021 ഒക്ടോബറില്‍ […]
ഡെല്‍ഹി: 2021 ഡിസംബറില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയില്‍ പുതിയതായി അംഗത്വമെടുത്തത് 15.26 ലക്ഷം പേര്‍. നവംബറില്‍ 10.39 ലക്ഷം പേരാണ് പുതിയതായി പദ്ധതിയില്‍ അംഗത്വം നേടിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഭാഗമാണ് ഏറ്റവും പുതിയ ഡാറ്റ.
ഏപ്രിലില്‍ 10.73 ലക്ഷം, മേയില്‍ 8.94 ലക്ഷം, ജൂണില്‍ 11.07 ലക്ഷം, ജൂലൈയില്‍ 13.23 ലക്ഷം, ഓഗസ്റ്റില്‍ 13.51 ലക്ഷം, സെപ്റ്റംബറില്‍ 13.60 ലക്ഷം, 2021 ഒക്ടോബറില്‍ 12.08 ലക്ഷം എന്നിങ്ങനെയാണ് പദ്ധതിയില്‍ അംഗത്വത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പകുതിയോടെ രാജ്യത്തെ ബാധിച്ച കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍-ജൂലൈ മാസങ്ങളില്‍ അംഗത്വം എടുത്തവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായി ഡാറ്റ വ്യക്തമാക്കുന്നു.
2019-20 ല്‍ 1.51 കോടിയും 2018-19ല്‍ 1.49 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-21 ല്‍ ഇഎസ്ഐസി യുടെ പുതിയ വരിക്കാരുടെ മൊത്തം എണ്ണം 1.15 കോടിയാണെന്ന് എന്‍എസ്ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 ലക്ഷം പുതിയ വരിക്കാര്‍ ഇഎസ്‌ഐസി സ്‌കീമില്‍ ചേര്‍ന്നിട്ടുണ്ട്. 2017 സെപ്തംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.08 കോടിയാണ് ഇഎസ്ഐസിയിലെ പുതിയ അംഗത്വം.
ഇഎസ്‌ഐസി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എന്നിവ നടത്തുന്ന വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ കീഴിലുള്ള പുതിയ വരിക്കാരുടെ ശമ്പള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്‍എസ്ഒ റിപ്പോര്‍ട്ട്.
2017 സെപ്റ്റംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയയുള്ള കാലയളിവിലെ ഡാറ്റ ഈ വിഭാഗങ്ങള്‍ പുറത്ത് വിട്ടിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) വഴി ഇപിഎഫ്ഒയിലെ മൊത്ത പുതിയ അംഗത്വം 2021 ഡിസംബറില്‍ 14.60 ലക്ഷമായി ഉയര്‍ന്നു. തൊട്ട് മുന്‍ മാസത്തെ 12.17 ലക്ഷത്തില്‍ നിന്നാണ് ഈ ഉയര്‍ച്ച.
2017 സെപ്റ്റംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഏകദേശം 4.98 കോടി മൊത്തം പുതിയ വരിക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമില്‍ ചേര്‍ന്നതായി ഇത് വ്യക്തമാക്കുന്നു.