image

23 Feb 2022 2:34 AM GMT

Banking

യുപിഐ ഇടപാടുകള്‍ ഉയരുന്നു, എന്‍ഇഎഫടി താഴേക്ക്

MyFin Desk

യുപിഐ ഇടപാടുകള്‍ ഉയരുന്നു, എന്‍ഇഎഫടി താഴേക്ക്
X

Summary

മുംബൈ : രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് യുപിഐയുടെ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) മുന്നേറ്റം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ മാത്രം നടന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളില്‍ യുപിഐയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതു പ്രകാരം നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) ലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ […]


മുംബൈ : രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് യുപിഐയുടെ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) മുന്നേറ്റം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ മാത്രം നടന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളില്‍ യുപിഐയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതു പ്രകാരം നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) ലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 77 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയപ്പോൾ ആനുപാതിക വളര്‍ച്ച നെഫ്റ്റ് ഇടപാടിൽ ഉണ്ടായില്ല. മൂല്യത്തില്‍ 6.5 ശതമാനവും ആകെ ട്രാന്‍സ്ഫറുകളില്‍ 22 ശതമാനം വളര്‍ച്ചയും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2021ല്‍ മാത്രം നടന്ന യുപിഐ ട്രാസ്ഫറുകളുടെ ആകെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആകെ ട്രാന്‍സാക്ഷനുകളില്‍ 104 ശതമാനം വളര്‍ച്ച യുപിഐ നേടി. ലളിതമായ ഉപയോഗ രീതിയും ഇതര ചാര്‍ജുകളും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായതിനാലാണ് യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2020 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുപിഐയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റ് വിഹിതം 8.1 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നു.

യുപിഐ വഴി ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം എന്നില്ല. സ്വീകര്‍ത്താവ് യുപിഐയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ യുപിഐ ക്യു ആര്‍ കോഡ് എന്നിവ ഉപയോഗിച്ച് ലളിതമായ പ്രക്രിയയിലൂടെ വേഗത്തില്‍ പണമയയ്ക്കാന്‍ സാധിക്കും. മറ്റ് തരത്തിലുള്ള ബാങ്ക് ട്രാന്‍സ്ഫറുകളില്‍ രണ്ടു മുതല്‍ അഞ്ചു രൂപ വരെ ട്രാന്‍സ്‌ക്ഷന്‍ ചാര്‍ജ്ജ് ആയി ഈടാക്കും. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ഇത്തരം ചാര്‍ജ്ജുകളില്ല.

2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 40.7 ലക്ഷം കോടി രൂപ മൂല്യമുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്്ഫറുകളുടെ 60 ശതമാനവും നെഫ്റ്റ് വഴിയാണ് നടന്നതെന്നും എന്നാല്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് 20 ശതമാനം അധിക ട്രാന്‍സ്ഫറുകള്‍ യുപിഐയിലേക്ക് എത്തിയെന്നും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഡിസംബറില്‍ നടന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ ആകെ മൂല്യം കണക്കാക്കിയാല്‍ 75 ശതമാനമാണ് നെഫ്റ്റിനുണ്ടായിരുന്നത്. 2021 ഡിസംബറായപ്പോഴേക്കും ഇത് 66.8 ശതമാനമായി