21 Feb 2022 6:20 AM
Summary
2016 ലെ നോട്ട് നിരോധനത്തിന് ശേഷം 1000 രൂപ നോട്ടിന് ബദലായി പുറത്തിറക്കിയതാണ് 2000 ന്റെ പുതിയ നോട്ടുകള്‍. തുടക്കത്തില്‍ വലിയ തോതില്‍ വിനിമയരംഗത്തുണ്ടായിരുന്ന 2000 ത്തിന്റെ നോട്ടുകള്‍് പിന്നീട് വിപണിയില്‍ നിന്ന് സാവധാനം പിന്‍മാറി. അഥവാ നോട്ടുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. പുതിയ നോട്ട് നിലവില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് നോട്ട് ലഭ്യതയിലുള്ള കുറവ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഇത് പിന്‍വലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആര്‍ ബി ഐ യും സര്‍ക്കാരും ഇത് നിക്ഷേധിക്കുകയായിരുന്നു. […]
2016 ലെ നോട്ട് നിരോധനത്തിന് ശേഷം 1000 രൂപ നോട്ടിന് ബദലായി പുറത്തിറക്കിയതാണ് 2000 ന്റെ പുതിയ നോട്ടുകള്‍. തുടക്കത്തില്‍ വലിയ തോതില്‍ വിനിമയരംഗത്തുണ്ടായിരുന്ന 2000 ത്തിന്റെ നോട്ടുകള്‍് പിന്നീട് വിപണിയില്‍ നിന്ന് സാവധാനം പിന്‍മാറി. അഥവാ നോട്ടുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
പുതിയ നോട്ട് നിലവില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് നോട്ട് ലഭ്യതയിലുള്ള കുറവ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഇത് പിന്‍വലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആര്‍ ബി ഐ യും സര്‍ക്കാരും ഇത് നിക്ഷേധിക്കുകയായിരുന്നു. ഇന്ന് രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളില്‍ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ആകെ വിനിമയം ചെയ്യപ്പെടുന്ന നോട്ടുകളില്‍ 1.75 ശതമാനം മാത്രമാണ് 2000 രൂപ നോട്ടുകള്‍. അതായത്, 222.3 കോടി നോട്ടുകള്‍ മാത്രമാണിന്ന് ക്രയവിക്രയത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ 2000 ന്റെ നോട്ടുകള്‍ പുറത്തിറക്കിയ സമയത്ത് ഇത് 336.3 കോടി നോട്ടുകളായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടക്കുന്ന വലിയ പണമിടപാടുകളില്‍ നിന്നും 2000 രൂപ നോട്ട് അപ്രത്യക്ഷമാകുകയോ കുറയുകയോ ചെയ്തിട്ടുണ്ട്.
അതുപോലെ തന്നെ എ ടി എമ്മുകളില്‍ അടക്കം നോട്ടു ലഭ്യത കുറഞ്ഞിട്ടുമുണ്ട്. 2000 രൂപയുടെ ഒറ്റനോട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതോടെ കൈയ്യില്‍ സൂക്ഷിക്കാവുന്ന കറന്‍സിയുടെ എണ്ണം കുറയ്ക്കാനാവും എന്നായിരുന്നു ഇത് പുറത്തിറക്കുമ്പോള്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. വലിയ ഇടപാടുകളില്‍ കൂടുതലായി 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. അനധികൃത ഇടപാടുകള്‍ക്ക് വഴിയൊരുക്കും എന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.