20 Feb 2022 2:17 AM GMT
Summary
മുംബൈ: ഫെബ്രുവരി 11 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 1.763 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 630.19 ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ഫെബ്രുവരി നാലിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 2.198 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 631.953 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ 642.453 ബില്യണ്‍ ഡോളറെന്ന റെക്കോഡ് നിരക്കിലെത്തി. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ ഒരു പ്രധാനഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ ഉണ്ടായ […]
മുംബൈ: ഫെബ്രുവരി 11 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 1.763 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 630.19 ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍.
ഫെബ്രുവരി നാലിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 2.198 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 631.953 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ 642.453 ബില്യണ്‍ ഡോളറെന്ന റെക്കോഡ് നിരക്കിലെത്തി.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ ഒരു പ്രധാനഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ ഉണ്ടായ ഇടിവാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണം. വിദേശ കറന്‍സി ആസ്തി ഫെബ്രുവരി 11ന് അവസാനിച്ച ആഴ്ചയില്‍ 2.764 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 565.565 ബില്യണ്‍ ഡോളറിലെത്തി.
ഡോളറിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയുടെയും മറ്റും ഉള്‍പ്പെടുന്നു.
അതേസമയം സ്വര്‍ണ്ണ ശേഖരം 952 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 40.235 ബില്യണ്‍ ഡോളറായതായും കണക്കുകള്‍ കാണിക്കുന്നു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 65 മില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 19.173 ബില്യണ്‍ ഡോളറായതായി ആര്‍ബിഐ അറിയിച്ചു.
ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 16 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.217 ബില്യണ്‍ ഡോളറായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.